Friday, February 18, 2011

ക്രിമിനലുകളായ നേതാക്കള്‍ അതിക്രിമിനലുകളായ മക്കള്‍കുറ്റാരോപിതരായവരെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ചര്‍ച്ചകളില്‍ കാമറക്ക് മുമ്പില്‍ എല്ലാ പാര്‍ട്ടി നേതാക്കളും ഇതിനെ അനുകൂലിക്കുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ ആരും കുറ്റക്കാരല്ലെന്ന് ഇവര്‍ ന്യായീകരിക്കുന്നു. എല്ലാം വ്യാജ ആരോപണങ്ങളത്രെ. ജയിലില്‍ പോയവരും പോകാനിരിക്കുന്നവരുമൊന്നും കുറ്റവാളികളല്ല. അതെല്ലാം വെറും ആരോപണങ്ങള്‍ മാത്രം! എന്തൊരു നശിച്ച ലോകം.
ഒരു അനീതി നടന്നാല്‍ അവിടം കത്തിച്ചാമ്പലാകണമെന്ന് പ്രാര്‍ഥിച്ച മഹാന്മാര്‍ക്ക് ജന്മം നല്‍കിയ ഭൂമിയാണിത്.
പ്രധാനമന്ത്രി പറയുന്നു. ഞാനൊന്നും അറിഞ്ഞതല്ല. രാജ വഞ്ചിച്ചതാണ്. തനിക്ക് കീഴില്‍ ഇത്രയും കാലം ഒരു മന്ത്രി ഇത്രയും വലിയ അഴിമതി നടത്തിയിട്ട് ഞാനൊന്നും അറിഞ്ഞില്ലെന്ന് പറയുന്ന പ്രധാനമന്ത്രിയെ എങ്ങിനെയാണ് നാം വിശ്വസിക്കുക. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ മൌനം പാലിച്ച പ്രധാനമന്ത്രിയും ഇന്ത്യകണ്ട വലിയ കൊള്ളകളിലൊന്ന് രാജ നടത്തുമ്പോള്‍ ഒന്നും അറിയാതെ പോയ പ്രധാനമന്ത്രിയും ഒരു ഭരണാധികാരി എന്ന നിലയില്‍ എങ്ങിനെയാണ് വ്യത്യസ്തരാകുന്നത്!
അടിയന്തരാവസ്ഥയോട് കേരളം ബാലറ്റിനാല്‍ പ്രതികരിച്ചത് കോണ്‍ഗ്രസിനെ ജയിപ്പിച്ചു കൊണ്ടായിരുന്നു. ദരിദ്രകോടികളുടെ നാടായ ഉത്തരേന്ത്യക്കാര്‍ പ്രതികരിച്ചത് കോണ്‍ഗ്രസിനെ വലിച്ച് താഴെയിട്ടും.
കുഞ്ഞാലിക്കുട്ടി വിവാദം കത്തി നിന്നപ്പോള്‍ തോന്നാത്ത പ്രതികരണം 2006 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മലയാളി കാണിച്ചു. യു.ഡി.എഫിനെ ഭരണത്തില്‍ നിന്ന് ദയനീയമായി തോല്‍പിച്ചവര്‍ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ഇടത് മുന്നണിയെ കൈവിട്ടു. വന്‍ഭൂരിപക്ഷത്തോടെ വീണ്ടും യു.ഡി.എഫ് അധികാരത്തിലേറും എന്ന് പ്രതീക്ഷിച്ചു നടക്കുന്നതിനിടയിലാണ് ജനുവരി 28 ന് കുഞ്ഞാലിക്കുട്ടി ആദ്യ വെടിപൊട്ടിച്ചത്. പിന്നെ റഊഫും വെടിപൊട്ടിച്ചു. പകരം പൊട്ടിത്തെറികാത്ത് കുറെ ബോംബുകള്‍ ശേഖരിച്ച് കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. അതിതുവരെ പൊട്ടിയില്ല. കയ്യില്‍ നിന്ന് പൊട്ടാതെ നോക്കണമെന്ന് റഊഫ് പരിഹസിച്ചു.
നമ്മുടെ ചില മന്ത്രിമാരും മന്ത്രിപുത്രന്മാരും പ്രൈവറ്റ് സെക്രട്ടറിമാരും എത്രവലിയ ക്രിമിനലുകളാണെന്ന് മലയാളി മനസിലാക്കി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ നേതാക്കള്‍ അതൊന്നും പരസ്യമായി സമ്മതിക്കാന്‍ തയാറല്ല. പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് നമ്മുടെ അഭ്യന്തര മന്ത്രി തന്നെയാണ് പ്രസ്താവിച്ചിരിക്കുന്നത്. ഒരു മന്ത്രി പുത്രനെ രക്ഷിക്കാനാണിതെന്ന് പ്രതിപക്ഷം പറയുന്നു. അങ്ങിനെ എത്ര മന്ത്രി പുത്രന്മാരെ കമ്യൂണിസ്റ്റുകള്‍ രക്ഷപ്പെടുത്തും? സ്ത്രീപീഡകരെ കയ്യാമം വെച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ വി.എസിന്റെ അഭ്യന്തര മന്ത്രിയാണ് ഇങ്ങിനെ പറയുന്നത്.
പിന്നെന്ത് വി.എസ്!?

1 comment:

  1. 'manthrimarakan aagrahikkunna edathu nethakkal,enimuthal cheruppathile vanthyamkaranam nadathan theerumanichu'.

    ReplyDelete