Saturday, February 12, 2011

കുഞ്ഞാലിക്കുട്ടിയെ പൂട്ടാന്‍ മുഖ്യമന്ത്രി നിയമോപദേശം തേടുന്നു


ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെയും പൊലീസ് അന്വേഷണങ്ങളുടെയും വെളിച്ചത്തില്‍ മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാനുള്ള സാധ്യതകള്‍ മുഖ്യമന്ത്രി വി.എസ് അച്യൂതാനന്ദന്‍ ചുഴിഞ്ഞന്വേഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ്, സുപ്രീം കോടതിയില്‍ നേരത്തെ നടന്ന കേസിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചു കഴിഞ്ഞു. സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷകന്‍ ശാന്തിഭൂഷനില്‍ നിന്ന് നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി ഒരു സംഘത്തെ ദല്‍ഹിയിലേക്കയക്കാന്‍ തീരുമാനിച്ചിരിക്കയാണ്. തിങ്കളാഴ്ചയോ അടുത്ത ദിവസങ്ങളിലൊ സംഘം ദല്‍ഹിക്ക് തിരിക്കും. ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്ന പ്രത്യേക സംഘം ഇതിനകം മുഖ്യമന്ത്രിയുമായി രണ്ടുതവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. കുഞ്ഞാലിക്കുട്ടിയെ നിയമപരമായി പൂട്ടുക തന്നെയാണ് ലക്ഷ്യം. ഇതിനാവശ്യമായ നിര്‍ണായക തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്.


No comments:

Post a Comment