Saturday, January 15, 2011

കടുകുകള്‍



ഒരേ വഴിയിലൂടെ

ആരും നടക്കാറില്ല,

മരിച്ചവരല്ലാതെ.








-------------------------------------------------------------------------------------------------

പ്രണയം


എന്റെ കണ്‍മുന്നില്‍കാണരുത്.

കണ്ടാല്‍കണ്ണിനകത്താക്കി

വാതിലടക്കും.

പിന്നെതുറക്കയുമില്ല.

ഒരിക്കലും.







------------------------------------------------------------------------------------------------



DREAMS

നമുക്കീ കഷ്ടകാലത്തെ

ഉപേക്ഷിക്കാം.


ആകാശവും ഭൂമിയും കടന്ന്

പുല്‍ത്തുമ്പിലെ മഞ്ഞുകണത്തില്‍

സഖീ,

നമുക്കൊളിഞ്ഞിരിക്കാം.





-----------------------------------------------------------------------------------------------------------------------------------


CANCER WARD

എത്ര മുട്ടിവിളിച്ചിട്ടും

വാതില്‍ തുറന്നതേയില്ല.

താക്കോല്‍ പഴുതിലൂടെ നോക്കി

അവള്‍ നിലവിളിച്ചു_

എനിക്ക് മരിക്കേണ്ട.

എനിക്ക് മരിക്കേണ്ടാ........




-------------------------------------------------------------------------------------------------




പഞ്ചാരക്കുപ്പി

മംഗല്യ ദിവസംകുന്നുക്കുരുവിന്റെനെറ്റിയില്‍
സിന്ദൂരം തൊട്ടു.കഴുത്തില്‍ പൂമാല.കണ്ണുകളിലുമ്മ.
അടുക്കളയിലെ പുകപിടിച്ചപഞ്ചാരക്കുപ്പിയില്‍
കുന്നിക്കുരുവിനെസുരക്ഷിതമാക്കി അടച്ചിട്ടു.
മധുരം മായരുത്.


------------------------------------------------------------------------------------------------

5 comments:

  1. കൊച്ചുകവിതകള്‍ നന്നായി,

    "അടുക്കളയിലെ പുകപിടിച്ചപഞ്ചാരക്കുപ്പിയില്‍
    കുന്നിക്കുരുവിനെസുരക്ഷിതമാക്കി അടച്ചിട്ടു.
    മധുരം മായരുത്."

    ഇത് കൂടുതളിഷ്ടപ്പെട്ടു.

    ReplyDelete
  2. ഇഷ്ട്ടായി

    >>പ്രണയം<<
    >>CANCER WARD<<
    നന്നായി എഴുതിയിരിക്കുന്നു

    ReplyDelete
  3. കാൻസർ വാർഡ്,പ്രണയം ...ഏറെ ഇഷ്ടായീ ഈ കുഞ്ഞിക്കവിതകൾ!

    ReplyDelete
  4. നന്നായിരിക്കുന്നു... ആശംസകള്‍.

    ReplyDelete