കീ... കീ
കിയ്യാ... കിയ്യാ
ബേംകീ... ബേംകീ
ബൂം... ബൂം
ഇത് വായിച്ചാല്‍ ആര്‍ക്ക് എന്തു മനസിലാകാന്‍.
നാദാപുരം, വാണിമല്‍. ഭൂമിവാതുക്കല്‍ പ്രദേശത്തുകാര്‍ക്ക് മനസിലാകും.
പുതിയ തലമുറക്ക് ഒരുപക്ഷെ മനസിലായില്ലെന്ന് വരാം.
ഭൂമിവാതുക്കല്‍ താഴെ അങ്ങാടിയില്‍ ബസിറങ്ങുമ്പോള്‍
വൃദ്ധരായ ഒരു കാക്കായും കെട്ട്യോളും തമ്മിലുള്ള സംഭാഷണമായി ഇത് വായിക്കാം.
അഷ്റഫ് പാറക്കടവ് അയച്ചു തന്ന ഈ സംഭാഷണം
അതിന്റെ നീട്ടിക്കുറക്കലുകളോടെ കേട്ടാല്‍ നിങ്ങള്‍ വാപൊളിച്ച് ഇരുന്നു പോകും.
ഫ്രഞ്ചോ, ജര്‍മനോ കേട്ടത് പോലെയുണ്ടാകും.
കാക്കാ: കീ...കീ (ഇറങ്ങ് ഇറങ്ങ്)
കെട്ട്യോള്‍: കിയ്യാ...കിയ്യാ (ഇറങ്ങാം ഇറങ്ങാം)
കാക്കാ: ബേംകീ, ബേംകീ (വേഗം ഇറങ്ങ്, വേഗം ഇറങ്ങ്)
കെട്ട്യോള്‍: ബൂം ബൂം (വീഴും വീഴും)
ബൂം എന്നതിന് ബ് ഉ് ഉം എന്നാണ് ഉച്ചാരണം.
കീ എന്നത് കിയ്യ് എന്നും. യകാരം സംഭാഷണത്തില്‍ ഒഴിവാക്കുക സര്‍വസാധാരണം. കിയ്യുക എന്നാല്‍ ഇറങ്ങുക.
കിയ്യാ എന്നാല്‍ കിയ്യാം എന്ന്.
ബേം എന്നാല്‍ വേഗം എന്ന്.
മലബാറിലെ ഒരു പ്രാദേശിക സംഭാഷണ ഭേദം മാത്രമാണിത്.
മലപ്പുറത്തും പാലക്കാട്ടും തൃശൂരുമെല്ലാം ഇത്തരം ഭേദങ്ങളുണ്ട്.
വാക്കുകള്‍ ശബ്ദങ്ങളായി ചുരുങ്ങി വരുന്നതാണ് സംഭാഷണ ഭാഷയിലെ പ്രത്യേകത.
ചുരുങ്ങുന്തോറും അത് സംഗീതാത്മകമാകും.
ha ha
ReplyDelete