Tuesday, December 22, 2009






ഇലയില്‍ ഒരല്പം ബാക്കി വെക്കുക


ക്ഷണം നശിപ്പിക്കരുത് അഥവാ വൈസ്റ്റ്‌ ചെയ്യരുത് എന്നാണ് മുതിര്‍ന്നവര്‍ പറയുക . അത് പാപമാണ് . പിന്നീട് പട്ടിണി കിടക്കേണ്ടി വരും . ദൈവം ശപിക്കും . എന്നൊക്കെയാണ് പണ്ട് മുതല്‍ പറഞ്ഞു പഠിപ്പിച്ചത് .
നിങ്ങളും ഞാനും ബാക്കി വെക്കുകയും ഉപേക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ മനുഷ്യരല്ലാത്ത കാക്കത്തൊള്ളായിരം ജീവികള്‍ എങ്ങിനെ വിശപ്പ്‌ മാറ്റും .അവയ്ക്ക് ആര് ഭക്ഷണം ഉണ്ടാക്കി കൊടുക്കും .അവയ്ക്ക് വീടും കുടുംബവും അടുക്കളയും ഇല്ല . ഉറുമ്പുകള്‍ ,പാറ്റകള്‍ , പുഴുക്കള്‍ ,ഇഴ ജീവികള്‍ , കൂറയും ,തേരട്ടയും , ഇങ്ങിനെ എത്രയെത്ര ജന്മങ്ങള്‍ ? അവയ്കും വേണ്ടേ ഭക്ഷണം ?
മുന്പോകെ റോഡു വക്കില്‍ എച്ചില്‍ കൊട്ട പരതുന്ന പ്രാന്തന്മാരും തെണ്ടികളും കുട്ടികളും പട്ടികളും പൂച്ചകളും കാക്കകളും സാധാരണ കാഴ്ചകളായിരുന്നു .ഇന്നത്‌ നഗരങ്ങളില്‍ പോലും സാധാരണമല്ല . പട്ടിണി കുറഞ്ഞത്‌ കൊണ്ടാകാം . പക്ഷെ ജീവികളുടെ കാര്യം അങ്ങനെയല്ല . നഗരവും വീടുകളും ആധുനികമയത്തോടെ വൃത്തിയും വെടുപ്പും സാധാരണമായതോടെ ജീവികല്ക് നിലനില്പ് തന്നെ അസാധ്യമാവുകയാണ് . ചാഴിപൊടികളും കീട നാശിനികളും വ്യാപകമായി അവയെ കൊന്നൊടുക്കുന്നു . അവയ്കും ജീവിക്കാനുള്ള അവകാശം എന്ത് കൊണ്ടാണ് നമുക്ക് അംഗീകരിച്ചു കൊടുക്കാന്‍ കഴിയാത്തത് .
ഊണ കഴിക്കുമ്പോള്‍ ഇലയില്‍ ഒരല്പം , വെറും ഒരല്പം ബാക്കി വെക്കുക. അത് പുറത്തേക്ക് കളഞ്ഞാല്‍ എത്രയോ ജീവികള്‍ ക്ക് അത് അന്നമാകും . ഇടയ്കൊക്കൊക്കെ അവയും ഓണം ഉണ്ണട്ടെ.

http://bhoomivaathukkal.blogspot.com

12 comments:

  1. മനുഷ്യന്റെ എച്ചില്‍ ജീവിവര്‍ഗ്ഗത്തെ ഊട്ടുന്നുണ്ടോ ?
    മറിച്ച്‌ മനുഷ്യനെന്ന എച്ചില്‍ അന്യജീവിവര്‍ഗ്ഗത്തിന്റെ
    അന്നം മുട്ടിക്കുകയല്ലെ ചെയ്യുന്നത്‌ ?

    ReplyDelete
  2. But they don want the Cooked food. Even the waste and fallen leaves are their food. Then y such a thought?

    ReplyDelete
  3. http://chinthakal.aliyup.com/2009/02/blog-post_23.html

    samana vishayam :)

    ReplyDelete
  4. ചിത്രങ്ങ്ള്‍ നന്നായിട്ടുണ്ട്. ഇപ്പോള്‍ കഴിക്കുന്നതിനേക്കാള്‍ കളയുന്നവരാണ്‌ അധികവും എന്നു തോന്നുന്നു. സമയമില്ലാത്ത മനുഷ്യന്‌ എന്തെങ്കിലും കഴിക്കാന്‍ പോലും സമയമില്ലാതായിരിക്കുന്നു. പണ്ടത്തെ പറച്ചിലുകള്‍ പലതും തിരുത്തിക്കൊണ്ടിരിക്കയാണ്‌ പലരും...

    ReplyDelete
  5. ഇതിനെ മതങ്ങള്‍ എങ്ങനെ നോക്കികാണുന്നു ?

    ReplyDelete
  6. നമ്പൂതിരി പറഞ്ഞ പോലെ " ഒരു നിശ്ചോം ഒരു സംശോം " ഉണ്ട്.
    വിശദമായ ചര്‍ച്ച വേണ്ട വിഷയമാണ്- ഭക്ഷണം ബാക്കി വെക്കുന്ന കാര്യം.
    സഹജീവികളെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടത് നാം ബാകി വെച്ചിട്ടല്ല.അതിനു വേറെ മാര്‍ഗങ്ങള്‍ ഉണ്ട്.

    രാസവളങ്ങളുടെയും കീടനാശിനിയുടെയും കാര്യത്തില്‍ താങ്കള്‍ എഴുതിയത് ശരിയാണ്.

    ReplyDelete
  7. റോഡു വക്കില്‍ എച്ചില്‍ കൊട്ട പരതുന്ന പ്രാന്തന്മാരും തെണ്ടികളും ഇപ്പോള്‍ കാണാത്ത കാഴ്ച, അവരെ കിഡ്നി മാഫിയ വ്യാപകമായി പിടിച്ചു കൊണ്ട് പോകുന്നു എന്ന് കേള്‍ക്കുന്നു, ഒരന്വേഷണമാകാം.

    മതിയായാല്‍ പിന്നെ ഭക്ഷണം വയറ്റില്‍ കിടക്കുന്നതും
    പ്ലേറ്റില്‍ കിടക്കുന്നതും ഒരു പോലെ....

    ReplyDelete
  8. മനുഷ്യന്ടെ എച്ചില്‍ ക്രിമികീടങ്ങള്‍ക്കു എങ്ങിനെ ഭക്ഷണമാകും?അവ ഭക്ഷണം പാകം ചെയ്തു കഴിക്കുന്നില്ലല്ലോ....


    രാസവളങ്ങളുടെയും കീടനാശിനിയുടെയും കാര്യത്തില്‍ താങ്കള്‍ എഴുതിയത് ശരിയാണ്.

    ReplyDelete
  9. നല്ല ചിത്രങ്ങൾ......കാണാനും വായിക്കാനും കഴിഞ്ഞതിൽ സന്തോഷം

    ReplyDelete
  10. പേരിലെ സംശയം തീര്‍ന്നുകിട്ടി. വൈക്കം മുഹമ്മദ് മൊയ്തു. കൊള്ളാം.
    സ്നേഹത്തോടെ, ബാലകൃഷ്ണന്‍

    ReplyDelete
  11. ഇന്റെ മൊയ്തു ഇജ്ജ്‌ ബല്ലാത്ത ഒരു പഹയന്‍ തന്നെ.....

    ReplyDelete
  12. ബാക്കി വെക്കാതെ കുറച്ച് ഭക്ഷണം അതിനായിട്ട് മാറ്റിവെച്ചാൽ പോരെ ?
    എങ്കിലും , സംഭവം കൊള്ളാം. ഒന്ന് ചോദിച്ചോട്ടെ ; നമ്മൾ തിന്നുന്ന പാത്രത്തിൽ ഒരു കൂറയോ പാറ്റയോ കിടന്നാൽ(അതിന്റെ ആധിക്യത്താൽ) ?

    ReplyDelete