Monday, August 10, 2009

സ്വാമിനാഥന്റെ കുമ്പസാരങ്ങള്‍




ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ്, ലോകോത്തര ശാസ്ത്രജ്ഞന്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ ശാസ്ത്രകാര്യ ഉപദേശകന്‍, മഗ്സാസെ അവാര്‍ഡ് ജേതാവ് ... ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷണങ്ങളുണ്ട് ഡോ. എം.എസ്. സ്വാമിനാഥന്റെ പേരില്‍. ജീവിച്ചിരിക്കെതന്നെ സ്വന്തം പേരില്‍ ഫൌണ്ടേഷന്‍ തുടങ്ങിയ അതിബുദ്ധിശാലിയാണ് അദ്ദേഹം. കുട്ടനാടിന്റെ അഭിമാനഭാജനം. ഭൌമസമ്മാനം മുതല്‍ പത്മശ്രീ വരെ അംഗീകാരങ്ങളുടെ നീണ്ടനിര. അതെ, നമ്മുടെ ഡോ. സ്വാമിനാഥന്‍ തന്നെ. ഒരു ശാസ്ത്രജ്ഞന്‍ ശാസ്ത്രവിഷയങ്ങളില്‍ ശാസ്ത്രീയമായി ഒരു നിലപാടില്‍ ഉറച്ചു നില്‍ക്കും. നില്‍ക്കണം. അത് തെറ്റായിരുന്നു എന്ന പുതിയ കണ്ടെത്തലുകളുണ്ടാകുംവരെ. അങ്ങനെ മഹാന്മാരായ പല ശാസ്ത്രജ്ഞരും സ്വന്തം നിലപാടുകള്‍ തിരുത്തിയിട്ടുണ്ട്. പല മഹാന്മാരും സ്വന്തം നിലപാട് ശരി എന്ന് ഉറച്ചുനിന്നതിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ പീഡനം സഹിക്കേണ്ടിവന്നിട്ടുമുണ്ട്. പലരും കൊലചെയ്യപ്പെടുകയോ കല്‍ത്തുറുങ്കില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. നമ്മുടെ ഹരിത വിപ്ലവ പിതാവ് സ്വാമിനാഥന് പക്ഷേ ഇത്തരം ചരിത്രമല്ല ഉള്ളത്. സ്വന്തം കണ്ടെത്തലുകളും നിലപാടുകളും പിന്നീട് പലതവണ തെറ്റാണെന്ന് പറഞ്ഞ മഹാനാണ് അദ്ദേഹം. ഇപ്പോള്‍, അവസാനം, ഈ വയസ്സുകാലത്ത് വീണ്ടുമിതാ തന്റെ പഠനം തെറ്റായിരുന്നു എന്ന് അദ്ദേഹം രേഖാമൂലം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നു. സ്വന്തം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ നിയമം തെറ്റായി പോയെന്നും അതിനാല്‍ അതിന് സ്വാഭാവിക മരണം വിധിക്കണമെന്നും അദ്ദേഹം എഴുതിക്കൊടുത്തു. അതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 22ന് കോസ്റ്റല്‍ മാനേജ്മെന്റ് സോണ്‍, 2007 ( സി.ഇസെഡ്. എം) നിയമം ഇല്ലാതായി. പഴയ നിയമമായ കോസ്റ്റല്‍ റഗുലേഷന്‍ സോണ്‍1991 ( സി. ആര്‍.ഇസെഡ്) നിയമം വീണ്ടും പ്രാബല്യത്തിലായി. കടല്‍ത്തീരത്തിന്റെ അടിസ്ഥാന അവകാശികളായ മല്‍സ്യത്തൊഴിലാളികളെ വിവാദ നിയമം ഒട്ടും പരിഗണിച്ചില്ലെന്ന് ആ നിയമത്തിന് ആധാരമായ വിദഗ്ധ റിപ്പോര്‍ട്ട് തയാറാക്കിയ ഡോ. സ്വാമിനാഥന്‍തന്നെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ ശിപാര്‍ശകള്‍ അടിസ്ഥാന പരമായി തെറ്റായിരുന്നു എന്നാണ് ലോകോത്തര ശാസ്ത്രജ്ഞനായ അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ആദ്യ കുമ്പസാരവുമല്ല. തെറ്റ് സമ്മതിക്കലും തിരുത്തലും മാത്രമായി ഒരാളുടെ ജീവിതം മാറാം. പക്ഷേ ഒരു ശാസ്ത്രജ്ഞന്റെ ജീവിതം ഇങ്ങനെ ആയിക്കൂടാ. അങ്ങനെ വന്നാല്‍ അയാള്‍ അടിസ്ഥാനപരമായി ശാസ്ത്രജ്ഞനല്ല എന്നു പറയേണ്ടി വരും. കോപ്പര്‍നിക്കസ് തന്റെ കണ്ടെത്തലുകളും നിലപാടുകളും തിരുത്തിയാല്‍ പിന്നെന്ത് കോപ്പര്‍നിക്കസ്? ഇന്ത്യന്‍ കടല്‍ത്തീരങ്ങള്‍ വന്‍കിട സ്വദേശ ^ വിദേശ വ്യവസായ സ്ഥാപനങ്ങള്‍ക്ക് പതിച്ചുനല്‍കാന്‍ ആവശ്യമായ വിദഗ്ധോപദേശം നല്‍കിയ ഡോ. സ്വാമിനാഥന്‍ തന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപവത്കരിച്ച നിയമം ഇന്ത്യന്‍ ജനസംഖ്യയുടെ കാല്‍ഭാഗത്തോളം വരുന്ന കോടിക്കണക്കിനു മനുഷ്യരുടെ ജീവിതായോധന മാര്‍ഗങ്ങളെയും ഒരുകോടിയോളം വരുന്ന മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. പരിസ്ഥിതിയോടൊപ്പം ജീവിതോപാധികളുടെ സംരക്ഷണവും പ്രധാനമാണെന്ന് വൈകിയാണെങ്കിലും അദ്ദേഹത്തിന് ബോധമുദിച്ചിരിക്കുന്നു. തീര്‍ച്ചയായും ഇതിന് അദ്ദേഹത്തെ മാനിച്ചേ പറ്റൂ. പക്ഷേ, മൂന്നു കൊല്ലംമുമ്പ് അദ്ദേഹത്തിന് ഈ അടിസ്ഥാന ശാസ്ത്രം അറിയില്ലായിരുന്നു എന്നു വിശ്വസിക്കാനാണ് പ്രയാസം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പുതിയ ബോധോദയങ്ങള്‍ അങ്ങനെതന്നെ വിഴുങ്ങാന്‍ പ്രയാസമുണ്ട്. ഒന്നാമത്തെ ചോദ്യം ആര്‍ക്കു വേണ്ടിയാണ് അന്ന് അദ്ദേഹം മനുഷ്യവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ വിദഗ്ധ റിപ്പോര്‍ട്ട് തയാറാക്കി നല്‍കിയത് എന്നതാണ്. സര്‍ക്കാറിനു വേണ്ടിയോ? വന്‍കിട വ്യവസായികള്‍ക്കു വേണ്ടിയോ? വിദേശ കുത്തകകമ്പനികള്‍ക്കു വേണ്ടിയോ? ലോകോത്തര ശാസ്ത്രജ്ഞനായ അദ്ദേഹത്തിന് ഈ തെറ്റു പിണഞ്ഞത് എങ്ങനെയാണ്? അദ്ദേഹം തന്നെയാണ് സത്യം വിശദീകരിക്കേണ്ടത്. അത് അദ്ദേഹം ചെയ്യുമോ? ചെയ്യുമെന്ന് കരുതാന്‍ ഒരു ന്യായവുമില്ല. കാരണം അദ്ദേഹം മുന്‍കാല തെറ്റുകള്‍ ഏറ്റുപറഞ്ഞതല്ലാതെ അതിനു പിന്നില്‍ നടന്നതെന്താണെന്ന് വിശദീകരിക്കാന്‍ ഇന്നുവരെ തയാറായിട്ടില്ല.
ഒന്നാം കുമ്പസാരംഡോ. സ്വാമിനാഥന് 1971 ലെ മഗ്സാസെ അവാര്‍ഡ് ലഭിച്ചു. ഇന്ത്യന്‍ ശാസ്ത്ര ലോകം അഭിമാനിച്ചു. പക്ഷേ, തെറ്റായ ഒരു ഗവേഷണഫലത്തിന്റെ പേരിലായിരുന്നു അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. ഇക്കാര്യം അവാര്‍ഡിനു മുമ്പുതന്നെ അംഗീകൃത ശാസ്ത്ര കേന്ദ്രങ്ങള്‍ സ്ഥിരീകരിക്കുകയും അവ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡോ. സ്വാമിനാഥന്‍ തന്റെ ഗവേഷണ പ്രബന്ധം തിരുത്താനോ തെറ്റു സമ്മതിക്കാനോ തയാറായില്ല. 1967 ഒക്ടോബറില്‍ ദല്‍ഹിയിലെ ഒരു സിമ്പോസിയത്തിലാണ് അദ്ദേഹം തന്റെ അദ്ഭുതകരമായ കണ്ടെത്തല്‍ പ്രഖ്യാപിച്ചത്. പാലിന്റെ പോഷകഗുണങ്ങളുമായി പുതിയൊരു ഇനം ഗോതമ്പ് താന്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നായിരുന്നു പ്രഖ്യാപനം. പാലിലെ പോലെ ഉയര്‍ന്ന പ്രോട്ടീന്‍, ലൈസീന്‍ ഘടകങ്ങള്‍ അടങ്ങിയ ഗോതമ്പ് വിത്താണ് കണ്ടുപിടിച്ചതെന്നും ലോകദരിദ്ര കോടികളുടെ പോഷകാഹാരക്കുറവ് എന്ന ശാപം ഇതോടെ ഇല്ലാതാകും എന്നുവരെ അദ്ദേഹം പ്രഖ്യാപിച്ചു. ഈ അദ്ഭുത ഗോതമ്പിന്റെ ഉപജ്ഞാതാവായ സ്വാമിനാഥനെ പത്രമാസികകള്‍ പാടിപ്പുകഴ്ത്തി. ഈ അദ്ഭുതഗോതമ്പ്വിത്തിന് ഡോ. സ്വാമിനാഥന്‍ നല്‍കിയ പേരാണ് 'സര്‍ബതി സൊണോര'. മെക്സിക്കോയിലെ കുള്ളന്‍ ഗോതമ്പ് ഇനമായ സൊണോരയുടെയും ഇന്ത്യന്‍ ഇനമായ 'സര്‍ബതി'യുടെയും വിത്തുകളില്‍നിന്ന് വികസിപ്പിച്ചതാണ് പുതിയ വിത്തെന്നും അദ്ദേഹം സമര്‍ഥിച്ചു. അദ്ദേഹത്തിന്റെ ഗവേഷണപ്രബന്ധം ഫുഡ് ഇന്‍ഡസ്ട്രീസ് എന്ന ശാസ്ത്രമാഗസിനില്‍ ആദ്യമായി അച്ചടിച്ചു വന്നു. പുതിയ ഗോതമ്പിലെ ലൈസീന്‍ അളവ് 4.6 ശതമാനമാണെന്ന് സ്ഥാപിച്ചിരുന്നു (പാലിലെ ലൈസീന്റെ അളവ് ഏഴു മുതല്‍ എട്ട് ശതമാനം വരെയാണെന്നാണ് കണക്ക്). ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. വൈ.പി. ഗുപ്ത ഈ ഗവേഷണത്തിലെ അവകാശവാദം വ്യാജമാണെന്ന് ആരോപിച്ചു. ഈ ആരോപണത്തെ പ്രതിരോധിക്കാന്‍ സ്വാമിനാഥന്‍ അതേ ഗവേഷണ പ്രബന്ധം 1968ല്‍ മൂന്ന് ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്കുകൂടി അച്ചടിക്കാന്‍ നല്‍കുകയാണ് ചെയ്തത്. ഗുപ്തക്കു പുറമെ ഒട്ടേറെ വിദേശ ശാസ്ത്രജ്ഞരും സ്വാമിനാഥന്റെ ഗവേഷണം തെറ്റാണെന്നും അവകാശവാദം വ്യാജമാണെന്നും സ്ഥാപിച്ച് പഠനങ്ങള്‍ എഴുതി. സ്വാമിനാഥന്‍ എന്നിട്ടും കുലുങ്ങിയില്ല. മെക്സിക്കന്‍ ഗോതമ്പിനമായ സൊണോരയും സ്വാമിനാഥന്റെ ഗോതമ്പിനമായ സര്‍ബതിസൊണോരയും തമ്മില്‍ വ്യത്യാസങ്ങളില്ലെന്നും അവര്‍ സമര്‍ഥിച്ചു. 1969 ജൂലൈ ^ ആഗസ്റ്റ് ലക്കം സിമ്മിറ്റ് ന്യൂസിലും സ്വാമിനാഥന്റെ അവകാശവാദം ശരിയല്ലെന്ന് വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ നിയന്ത്രണത്തിലുള്ള 'ഇന്റര്‍നാഷനല്‍ മെയ്സ് ആന്റ് വീറ്റ് സെന്ററി'ന്റെ ഗവേഷണ പ്രസിദ്ധീകരണമാണ് സിമ്മിറ്റ് ന്യൂസ്. എന്നിട്ടും അമേരിക്കന്‍ നിയന്ത്രണത്തിലുള്ള മഗ്സാസെ അവാര്‍ഡ് സ്വാമിനാഥനെ തേടിയെത്തി. അദ്ദേഹം അന്നും ഇന്നും അത് നിരസിച്ചില്ല. പിന്നീട് തന്റെ ഗവേഷണം തെറ്റായിരുന്നു എന്ന് അദ്ദേഹത്തിനുതന്നെ സമ്മതിക്കേണ്ടി വന്നു. കണക്കില്‍ വന്ന പിശകാണ് അബദ്ധം പിണയാന്‍ കാരണമായതെന്നായിരുന്നു ആ ശാസ്ത്രജ്ഞന്റെ വിശദീകരണം. എന്നാല്‍ ശാസ്ത്രലോകം അതും ചോദ്യം ചെയ്തു. കണക്കില്‍ വന്ന പിശകായിരുന്നു തെറ്റായ ഗോതമ്പ് ഗവേഷണം പ്രസിദ്ധീകരിക്കാന്‍ കാരണമെങ്കില്‍ ചോള ഗവേഷണത്തിലും ഈ തെറ്റ് എങ്ങനെ കടന്നു കൂടിയെന്നും പിന്നീട് ഈ പ്രബന്ധം എന്തിനു പ്രസിദ്ധീകരിച്ചു എന്നും ശാസ്ത്ര ലോകം ചോദിച്ചു. ഡോ. സ്വാമിനാഥന് അതിനുത്തരമുണ്ടായിരുന്നില്ല. തെറ്റായ ഗവേഷണത്തിന്റെ പേരില്‍ താന്‍ നേടിയ മഗ്സാസെ അവാര്‍ഡ് അദ്ദേഹം ഇന്നുവരെ തിരിച്ചു നല്‍കിയിട്ടില്ല.
രണ്ടാം കുമ്പസാരംഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവായ ഡോ. എം.എസ്. സ്വാമിനാഥന്‍ ഏതാണ്ട് അഞ്ചുവര്‍ഷം മുമ്പാണ് ഹരിത വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ പാളിയെന്ന് സമ്മതിച്ചതും ജൈവ, മണ്ണിരകൃഷി രീതികളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞതും. ജപ്പാനില്‍ ഒരു അന്താരാഷ്ട്ര അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിതവിപ്ലവം ഉല്‍പാദന ക്ഷമത കൂട്ടിയെങ്കിലും കൃഷിച്ചെലവുകള്‍ ഗണ്യമായി വര്‍ധിച്ചതോടെ കൃഷി ഒരു നഷ്ടക്കച്ചവടമായി മാറി എന്നത് ഇന്ന് ഇന്ത്യന്‍ കാര്‍ഷിക മേഖല അനുഭവിക്കുന്ന ഏറ്റവും കാതലായ പ്രശ്നമാണ്. എല്ലാ കാര്‍ഷിക ആസൂത്രണങ്ങളും പരാജയപ്പെടുന്ന കാരണവും ഇതുതന്നെ. ഹരിതവിപ്ലവം, വര്‍ധിച്ച കൃഷിച്ചെലവിന്റെ അടിസ്ഥാനത്തില്‍ സമൃദ്ധി കൊണ്ടുവന്നില്ല എന്നും പഞ്ചാബില്‍ അത് ഭീകരവാദമാണ് കൊണ്ടുവന്നതെന്നും വന്ദനശിവ തന്റെ ആദ്യകാല പഠനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ഇതു സംബന്ധിച്ച നിരവധി പഠനങ്ങളുണ്ടായി. ഇതൊന്നും ഗൌനിക്കാതെ ഹരിതവിപ്ലവത്തിന്റെ പ്രവാചകനായി നിന്ന സ്വാമിനാഥന്‍ അഞ്ചുകൊല്ലം മുമ്പാണ് തന്റെ ഹരിതവിപ്ലവ സ്വപ്നങ്ങള്‍ പരാജയപ്പെട്ടു എന്ന് ഏറ്റുപറഞ്ഞത്. ഈ ഏറ്റുപറച്ചിലിനു മുമ്പ് ഹരിതവിപ്ലവം എന്ന ആധുനിക അമേരിക്കന്‍ കൃഷിരീതി ഇന്ത്യയിലേക്ക് പറിച്ചു നടാന്‍ സ്വാമിനാഥനും ചില ശാസ്ത്രജ്ഞരും നടത്തിയ ഗൂഢാലോചനകള്‍ ഇന്നും പൂര്‍ണമായി വെളിച്ചം കണ്ടിട്ടില്ല.എഴുപതുകള്‍ ലോകബാങ്ക് സഹായത്തോടെ ഇന്ത്യന്‍ കാര്‍ഷികമേഖല വികസിപ്പിക്കാന്‍ ശ്രമം നടന്ന കാലമായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയും പ്രഥമകൃഷി മന്ത്രി കെ.എം മുന്‍ഷിയും അമേരിക്കന്‍ കൃഷിരീതി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് എതിരായിരുന്നു. 1965ല്‍ പുതിയ സങ്കര വിത്തിനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി മുന്നറിയിപ്പു നല്‍കുകയും ചെയ്തു. മാസങ്ങള്‍ക്കുശേഷം അദ്ദേഹം താഷ്കന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞു. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പലതവണ ആവശ്യപ്പെട്ടിട്ടും മരണവുമായി ബന്ധപ്പെട്ട രേഖകളോ തെളിവുകളോ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. അദ്ദേഹം എങ്ങനെയാണ് മരിച്ചത്? അദ്ദേഹം കൊല്ലപ്പെട്ടതായിരുന്നോ? അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചുള്ള സംശയങ്ങള്‍ നീക്കാന്‍ ഇതുവരെ ഒരു സര്‍ക്കാറും തയാറായിട്ടില്ല. അന്നത്തെ കൃഷി മന്ത്രി മുന്‍ഷിയെ മാറ്റി സുബ്രഹ്മണ്യത്തെ അവരോധിച്ചതിനു പിന്നിലും അന്താരാഷ്ട്ര തലത്തിലുള്ള ഗൂഢാലോചന സംശയം ഉയര്‍ന്നിരുന്നു. ഇതും വെളിവാക്കപ്പെട്ടില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നിന്ദ്യമായ രീതിയില്‍ കൊല്ലപ്പെട്ടിട്ടും മുന്‍കാല ദുരൂഹ മരണങ്ങള്‍ മറയ്ക്കുള്ളില്‍തന്നെ നില്‍ക്കുന്നു. ശാസ്ത്രിയുടെ മരണവും സുബ്രഹ്മണ്യത്തിന്റെ കൃഷിമന്ത്രി പ്രവേശവും കഴിഞ്ഞ ശേഷമാണ് അമേരിക്കന്‍ കൃഷിരീതി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. അമേരിക്കന്‍ കൃഷിരീതി ഇന്ത്യയും സ്വീകരിക്കണമെന്ന് ശക്തമായി വാദിച്ച ചുരുക്കം ഇന്ത്യക്കാരില്‍ പ്രമുഖനായിരുന്നു മന്ത്രി സുബ്രഹ്മണ്യവും ഡോ. എം.എസ്. സ്വാമിനാഥനും. സ്വാമിനാഥന്‍ ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായതും അതിനു ശേഷമാണ് (1965). ഇതിനിടയില്‍ നടന്ന ഗുരുതരമായ ഗൂഢാലോചനകള്‍ 'ദ ഗ്രേറ്റ് ജീന്‍ റോബറി' എന്ന പേരില്‍ ക്ലോഡ് അല്‍വാരിസ് നേരത്തേ പുറത്തു കൊണ്ടുവന്നതാണ്. അന്നത് ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ കവര്‍ സ്റ്റോറിയായിരുന്നു. കട്ടക്കിലെ അരി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോ. ആര്‍.എച്ച്്. റിച്ചാരിയ എന്ന കാര്‍ഷിക ശാസ്ത്രജ്ഞന്‍ വികസിപ്പിച്ചെടുത്ത ആയിരക്കണക്കിന് പരമ്പരാഗത ഇന്ത്യന്‍ നെല്‍വിത്തിനങ്ങള്‍ എങ്ങനെ ഫിലിപ്പീന്‍സിലെ അന്താരാഷ്ട്ര നെല്ലു ഗവേഷണകേന്ദ്രത്തിന്റെ കൈയിലെത്തി എന്നതിന്റെ വെളിപ്പെടുത്തലായിരുന്നു പ്രസ്തുത റിപ്പോര്‍ട്ട്. ഡോ. സ്വാമിനാഥനും ഇന്ത്യയിലെ അമേരിക്കന്‍ അനുകൂല ശാസ്ത്ര, രാഷ്ട്രീയ ലോബിയും ചേര്‍ന്ന് റിച്ചാരിയ എന്ന മഹാനായ കാര്‍ഷിക ശാസ്ത്രജ്ഞനെ പുകച്ചു പറത്തു ചാടിക്കുകയും പീഡിപ്പിക്കുകയും ചെയ്തതിന്റെ കഥകള്‍ അന്ന് അനാവരണം ചെയ്യപ്പെട്ടു. ഇന്നുവരെ ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ക്ക് സ്വാമിനാഥനോ ബന്ധപ്പെട്ട കേന്ദ്രങ്ങളോ മറുപടി പറഞ്ഞിട്ടില്ല. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ഷിക ഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തെത്തിയ സ്വാമി നാഥന്‍, കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക ശാസ്ത്ര ഉപദേഷ്ടാവും കൂടിയായിരുന്നു. ഇക്കാലത്താണ് ഇന്ത്യയിലെ പരമ്പരാഗത കൃഷിരീതികള്‍ വലിച്ചെറിഞ്ഞ് ഔദ്യോഗികമായി അമേരിക്കന്‍ നിയന്ത്രിത ഹരിത വിപ്ലവ കൃഷിരീതികള്‍ ഇന്ത്യയില്‍ നടപ്പാക്കിയത്. അങ്ങനെയാണ് സ്വാമിനാഥന്‍ ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതൃവേഷധാരിയായത്. ഇതിനെ ചോദ്യം ചെയ്തവരെയെല്ലാം അന്നത്തെ ഇന്ത്യയിലെ അമേരിക്കന്‍ ലോബി പീഡിപ്പിക്കുകയും സ്ഥാനക്കയറ്റങ്ങളും പ്രോജക്ടുകളും നിഷേധിക്കുകയും ചെയ്തു. രണ്ടിലധികം കാര്‍ഷിക ശാസ്ത്രജ്ഞര്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യക്കുറിപ്പില്‍ സ്വാമിനാഥന്റെ പീഡനകഥകള്‍ എഴുതി വെച്ചിരുന്നു. പാര്‍ലമെന്റില്‍ അന്ന് ഏറെ ഒച്ചപ്പാടുണ്ടാക്കിയ പ്രശ്നം സുപ്രീംകോടതി വരെ എത്തുകയും ചെയ്തു. കേന്ദ്ര കൃഷിവകുപ്പ് സെക്രട്ടറി, കേന്ദ്ര മന്ത്രിസഭയുടെ ശാസ്ത്ര ഉപദേശക സമിതി ചെയര്‍മാന്‍, കേന്ദ്ര ആസൂത്രണകമീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നീ ഉന്നത സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ട ഡോ. സ്വാമിനാഥന്‍ ഇന്ത്യന്‍ സര്‍ക്കാറിനെയും ശാസ്ത്രലോകത്തെയും ഞെട്ടിച്ചുകൊണ്ട് 1982ല്‍ മൂന്ന് പദവികളും രാജിവെച്ചു. ഉടനെ അദ്ദേഹം ഫിലിപ്പീന്‍സിലെത്തി അമേരിക്കന്‍ നിയന്ത്രിത അന്താരാഷ്ട്ര നെല്ലു ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റു. ഉന്നതവും തന്ത്രപ്രധാനവുമായ പദവികള്‍ വലിച്ചെറിഞ്ഞ് വിദേശത്തെ ഒരു ഗവേഷണ സ്ഥാപനത്തിന്റെ തലവനായി സ്വാമിനാഥന്‍ ചുമതലയേറ്റതെന്തിന്? ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ രഹസ്യങ്ങള്‍ പൂര്‍ണമായും അറിയുന്ന ഉന്നത തസ്തികയിലിരിക്കുന്ന ഒരാളെ വിദേശ സ്ഥാപനത്തിന്റെ തലവനാകാന്‍ ഇന്ത്യ എങ്ങനെ അനുവദിച്ചു? ഇന്ത്യന്‍ ആണവ രഹസ്യങ്ങള്‍ അറിയുന്ന ഒരാളെ ഇന്ത്യ ഇങ്ങനെ പുറത്തു പോയി ജോലി ചെയ്യാന്‍ അനുവദിക്കുമോ? വിദേശലാവണം തേടിപ്പോയ ഡോ. സ്വാമിനാഥന്‍ തിരിച്ചു വരുന്നതിനു മുമ്പുതന്നെ ഡോ. റിച്ചാരിയ വികസിപ്പിച്ചെടുത്ത പരമ്പരാഗത നെല്‍വിത്തുകളുടെ അമൂല്യ ജീന്‍ കലവറ ഫിലിപ്പീന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (IRRI) എത്തിയതെങ്ങനെ? ഇത്രയും അപകടകരവും ഭീമവുമായ ജീന്‍ കൊള്ളയില്‍ സ്വാമിനാഥനടക്കമുള്ള ശാസ്ത്രലോകത്തിന്റെ പങ്ക് എന്താണ്? ഇത് ആരെങ്കിലും അന്വേഷിക്കുകയോ, രഹസ്യങ്ങള്‍ പുറത്തു വരുകയോ ചെയ്യാതെ ഡോ. സ്വാമിനാഥന്‍ ഇപ്പോള്‍ എങ്ങനെയാണ് ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെയും കേന്ദ്ര ^സംസ്ഥാന സര്‍ക്കാറുകളുടെയും ഉപദേഷ്ടാവായത്? സ്വന്തം പേരില്‍ ഒരു ട്രസ്റ്റ് രൂപവത്കരിച്ച് ജൈവവൈവിധ്യ മേഖലയില്‍ ഗവേഷണവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നത്? ഇക്കാര്യത്തില്‍ അദ്ദേഹം എന്തെങ്കിലും കുമ്പസാരങ്ങള്‍ ആരോടെങ്കിലും നടത്തിയിട്ടുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. പിന്നെ എങ്ങനെ? അതെല്ലാം ഇന്ത്യയില്‍ നടക്കും. അതുതന്നെ മറുപടി.l

4 comments:

  1. Alongwith allegations you should give some proof.
    On the first look of it there is something in it.
    There are a few thing that make your article silly:
    1.82ലൊന്നും പേറ്റന്റ് നിയമമോ അതോടുബന്ധപ്പെട്ട നിയന്ത്രണങ്ങളോ ഇന്ത്യ അങീകരിച്ചിരുന്നില്ല.
    2.ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞൻ ഇന്നു കണ്ടെത്തുന്ന കാര്യം ശരിയല്ലെന്നു നാളെ പറഞ്ഞാൽ അത് സത്യസന്ധതയാണ്.തനിക്കു പകരം, അതേ മേഖലയിൽ ഗവേഷണം ചെയ്യുന്ന ശിഷ്യരാണു അതു കണ്ടെത്തുന്നതെങ്കിലും ശാസ്ത്രജ്ഞർ അതങീകരിക്കും. അങ്ങയല്ലാതെയുള്ളതു രാഷ്ട്രീയത്തിലും പിന്നെ നിങ്ങളുടെയൊക്കെ പത്രപ്രവർത്തനത്തിലുമൊക്കെയാണ്.
    3.അങ്ങനെയല്ലാതെ, തെറ്റാണെന്നു തെളിഞ്ഞാലും താൻ പിടിച്ചമുയലിനു രണ്ടുകൊമ്പെന്നു പറയുന്നത് ശാസ്ത്രമല്ല.
    4. താൻ രൂപം കൊടുത്ത ട്രസ്റ്റിനു തന്റെ പേരിട്ടത് നിന്ദ്യമാകുന്നതെങ്ങനെ? വന്ദനശിവ തന്റെ ട്രസ്റ്റിനു നവധാന്യ എന്നു പേരിട്ടു, സ്വാമിനാതൻ അതിനു സ്വാമിനാഥൻ എന്നു പേരിട്ടു.അതിനെ പഴിക്കുന്നതും ഇന്ത്യൻ ഗവേഷണഫലം ഫിലിപ്പൈൻസിൽ എത്തിയതിനെ പഴിക്കുന്നതും തമ്മിൽ ബന്ധമില്ല.
    5.സ്വാമിനാഥൻ ഇന്ത്യയുടെ രാഷ്ട്രപതിസ്ഥാനത്തേക്കു ഒരു കണ്ണു വക്ക്കുന്നുണ്ടെന്നു മനസ്സിലാക്കിയപ്പോളല്ലേ നിങ്ങളുടെ എതിർപ്പു വന്നതു.നിങ്ങളുടെ മനസ്സിൽ ആ സ്ഥാനത്തേക്കുള്ളത് കള്ളൻ ഫാറൂക്കബ്ദുള്ളയല്ലേ? ബീജേപ്പിയെ വിമറ്ശിച്ചുകൊണ്ട് സ്വാമി കോൺഗ്രസ്സുകാരുടെ കണ്ണിലുണ്ണിയായതോടെ ഫാറൂക്കിന്റെ ചാൻസ് മങ്ങുന്നു എന്നു കണ്ടിട്ടല്ലേ,സ്വാമിയെ വ്യക്തിപരമായി ആക്രമിക്കാന് നീങ്ങളൊരുമ്പെടുന്നത്?
    പ്രതിഭാ പാട്ടീലിന്റെ കാലാവധി കഴിയും മുമ്പുതന്നെ ഒരു മൂസ്സ്ല്ലീമിനെ ആ സ്താനതേക്കുയർത്തിക്കോണ്ടുവരണമെന്ന ഗ്ലോബൽ ഇസ്ലാമിക് അജണ്ടയുടെ ഭാഗമായല്ലേ മാധ്യമം/മൊയ്തു എഴുതുന്നത്?
    5.

    ReplyDelete
  2. വളരെ പ്രസക്തമായ ലേഖനം.

    ഇടക്കിടക്കുള്ള ഈ കുമ്പസാരങ്ങള്‍ക്കു പിന്നിലും വ്യക്തമായ ബിസിനസ്സ്-അധികാര ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കണം. ഒരു നാടിന്റെ കാര്‍ഷിക-വ്യവസായരംഗങ്ങളിലെ അഭിവൃദ്ധിക്ക് ഏതെങ്കിലുമൊരാള്‍ക്ക് പിതൃ-മാതൃ സ്ഥാനവും മറ്റും കല്‍പ്പിച്ചുകൊടുക്കുന്നതുതന്നെ സാമാന്യബോധത്തെ പരിഹസിക്കുന്ന ഏര്‍പ്പാടാണ്. ആ രംഗങ്ങളില്‍ തൊഴിലെടുക്കുന്ന ആളുകളുടെ കൂട്ടായ അദ്ധ്വാനം തന്നെയാണ് അത്തരം വിപ്ലവങ്ങലെ സുസാധ്യമാക്കുന്നത്. അതിനെ സഹായിക്കാന്‍ കാര്‍ഷിക-വ്യവസായ രംഗങ്ങളിലെ ടെക്നോക്രാറ്റുകള്‍ക്ക് സഹായിക്കാന്‍ സാധിക്കും. എങ്കിലും ഇത്തരത്തില്‍ ക്രെഡിറ്റു മുഴുവന്‍ ഏതെങ്കിലുമൊരു വ്യക്തിയിലേക്ക് ചുരുക്കുന്നത്, അപകടകരമായ ന്യൂനവത്ക്കരണമായിരിക്കും. പ്രത്യേകിച്ചും വിത്തുകളുടെ ജീന്‍ റോബറിയും, പ്രകൃതിവിഭവങ്ങളുടെ മേലുള്ള ബൌദ്ധികാവകാശ യുദ്ധങ്ങളുമൊക്കെ വെറും കടങ്കഥകളല്ലെന്ന തിരിച്ചറിവിന്റെ വെളിച്ചത്തില്‍. ആ നിലക്കു നോക്കുമ്പോള്‍ സ്വാമിനാഥന്റെ ട്രാക്ക് റിക്കാര്‍ഡ് കണിശമായ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്. ഈ ശാസ്ത്രജ്ഞന്റെ സ്വന്തം ഫൌണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതലേ വിവാദങ്ങളിലായിരുന്നു എന്നും ഓര്‍ക്കേണ്ടതാണ്. ശാസ്ത്രിയുടെ മരണമടക്കമുള്ള പിടികിട്ടാത്ത പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഈ ശാസ്ത്രജ്ഞനില്‍ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല എന്നു തന്നെയാണ് തോന്നുന്നത്.

    അഭിവാദ്യങ്ങളോടെ

    ReplyDelete
  3. ചിത്രഗുപ്താ,

    തെറ്റു സമ്മതിക്കുന്നതും അത് തിരുത്തുന്നതുമൊക്കെ നല്ലതുതന്നെയാണ്. സംശയമില്ല. എങ്കിലും, ആ തെറ്റിന്റെ പിന്‍‌ബലത്തില്‍ കിട്ടിയ പുരസ്കാരങ്ങളും പദവികളുമൊക്കെ തിരിച്ചുകൊടുക്കുക എന്നൊരു സാമാന്യ ശരി കൂടി ഇല്ലേ അതില്‍?

    ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ രഹസ്യങ്ങള്‍ പൂര്‍ണമായും അറിയുന്ന ഉന്നത തസ്തികയിലിരിക്കുന്ന ഒരാളെ വിദേശ സ്ഥാപനത്തിന്റെ തലവനാകാന്‍ ഇന്ത്യ എങ്ങനെ അനുവദിച്ചു എന്ന ചോദ്യത്തിലുമില്ലേ ഒരു ശരി? അതിനെ മറികടക്കാന്‍, “ഒരു മൂസ്സ്ല്ലീമിനെ ആ സ്ഥാനത്തെക്കുയര്‍ത്തിക്കോണ്ടുവരണമെന്ന ഗ്ലോബല്‍ ഇസ്ലാമിക് അജണ്ടയുടെ ഭാഗമായല്ലേ” ഇങ്ങനെയൊക്കെ എഴുതുന്നത് എന്നു ചോദിക്കുന്നത് മറ്റൊരു അജണ്ട തന്നെയാണ്.

    ജമാ‍അത്തൈക്ക് ഗ്ലോബല്‍ ഇസ്ലാമിക്ക് അജണ്ടകളുണ്ട്. ജമാ‌അത്തയുടെ മുഖപത്രമായ മാധ്യമത്തിനും പല വിഷയത്തിലും ആ അജണ്ടകളുണ്ടായിരിക്കാം. എന്നാലും അതിലെഴുതുന്നവരുടെയെല്ലാം അജണ്ടകളെ സാമാന്യവത്ക്കരിക്കുന്നത് ശരിയാകില്ലെന്നു തോന്നുന്നു. സ്വാമിനാഥന്റെ പഴയ കുമ്പസാരങ്ങളുടെ വ്യക്തമായ ചിത്രം ലേഖനത്തിലുണ്ടുതാനും.

    പേറ്റന്റ് നിയമമൊക്കെ ഇന്ത്യയില്‍ 70കളില്‍ത്തന്നെ വന്നിട്ടുണ്ടെന്നാണ് പരിമിതമായ അറിവ്.

    ReplyDelete
  4. oh.. crap, we dont need the science duffers to be our presidents anymore neither is Farook Abdulla a deserving candidates.

    a leading farmer-activisit from kerala says, Swaminathan screwed the land and his life through his green revolution and now he has gone back on his CRZ regulation to help corporates to grab our coastline for monstrous construction under the garb of development.

    he is a severly suspect characeter and i dont think we need another didatic hollow so called technocrat holding the presedents office.

    sorry for not posting in malayalam.

    ReplyDelete