Sunday, July 21, 2013

കാഴചകള്‍



കണ്‍മുന്നില്‍

ഒരാളെ വെട്ടി നുറുക്കിയിടുമ്പോള്‍

അവള്‍ ഇരു കൈകളാലും കണ്ണ് പൊത്തി.

എന്നിട്ടും എല്ലാം കണ്ടു.

ചിറ്റിത്തെറിച്ച ചോരയിലൂടെ

അവള്‍ക്ക് നിറങ്ങള്‍ നഷ്ടമായി.

അയാളുടെ നിലവിളി 

അവളുടെ കേള്‍വി ഇല്ലാതാക്കി.

അവരുടെ കയ്യിലെ 

വാള്‍മുനയിലെ മിന്നലില്‍ കാഴ്ചയും.

No comments:

Post a Comment