Friday, January 20, 2012

നിറങ്ങള്‍ തന്‍ നൃത്തം


അമീന്‍ ഷഹന

അമീന്‍ ഷഹനയുടെ ചിത്രങ്ങള്‍.
കണ്ണൂര്‍ ജില്ലയിലെ മണത്തണ ജി.എച്ച്.എസ്.എസില്‍
ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
അധ്യാപകരായ കെ.ടി അബ്ദുല്ലയുടെയും
ഷക്കീല ബീവിയുടെയും മകള്‍
.

കുഞ്ഞായിരിക്കുമ്പോഴേ
അമീന്‍ ഷഹന വരയ്ക്കാന്‍ തുടങ്ങിയതായി
മാതാപിതാക്കള്‍ ഓര്‍ക്കുന്നു.
മൂന്നു വയസ്സുള്ളപ്പോഴേ വരഞ്ഞു തുടങ്ങിയിരുന്നു.
വായനയും എഴുത്തും ഇഷ്ടമെങ്കിലും
ഈ കുട്ടിയുടെ ലോകം
നിറങ്ങളുടേതാണ്.
സദാ സമയവും ചിത്രം വരയ്ക്കാനാണ്
ആഗ്രഹമെന്ന് ഈ കൊച്ചുമിടുക്കി തന്നെ
സാക്ഷ്യപ്പെടുത്തുന്നു.

നിറങ്ങളുടെ നൃത്തമാണ്
ഷഹനയുടെ ചിത്രങ്ങള്‍.
നൈസര്‍ഗികതയാണ് അതിന്റെ മുഖമുദ്ര.
ഭാവനയുടെ ആളും ആകാശങ്ങളും
സവിശേഷമായ നിറച്ചാര്‍ത്തുകളാല്‍
ഈ ചിത്രങ്ങള്‍ക്ക്തോരണം ചാര്‍ത്തുന്നു


Paintings by ameen shehna

















1 comment: