ആലുവ: 'ഇത്തവണ കേരളത്തില്‍ നിന്ന് ഹജ്ജിന് പോകുന്നവരുടെ കൂട്ടത്തില്‍ എന്റെയൊരു പ്രതിനിധിയുമുണ്ടാകും. അദ്ദേഹത്തിന് ഹജ്ജ് നിര്‍വഹിക്കാനുള്ള പൂര്‍ണ സാമ്പത്തിക ചെലവ് ഞാന്‍ വഹിക്കും. പരിശുദ്ധ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ കൊതിച്ചിട്ട് അതിന് സാധ്യമാകാത്ത ഒരു സത്യവിശ്വാസിയുടെ ആത്മനൊമ്പരമെന്തെന്ന് ഞാന്‍ തിരിച്ചറിഞ്ഞ നാളുകളായിരുന്നു കഴിഞ്ഞ 40 ദിവസങ്ങള്‍. ഞാനും ഒരു വിശ്വാസിയാണ്. ഒരു വിശ്വാസിക്കേ മറ്റൊരു വിശ്വാസിയുടെ നൊമ്പരങ്ങള്‍ തൊട്ടറിയാനാകൂ. ആദാമിന്റെ മകന് അബുവില്‍ അഭിനയിക്കുമ്പോള്‍ മനസ്സില്‍ കുറിച്ചിട്ടതാണിത്'. മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ സലിം കുമാര്‍ എന്ന നടന്റെ നാട്യങ്ങളില്ലാത്ത മനസ്സില്‍നിന്ന് വീണ സൗഹാര്‍ദത്തിന്റെ വാക്കുകളാണിത്. 'ഹജ്ജ് കര്‍മത്തെക്കുറിച്ചും അതിന്റെ നിര്‍വഹണ രീതിയെക്കുറിച്ചും എനിക്ക് കൂടുതല്‍ അറിയില്ല. അതിനാല്‍ അര്‍ഹനായ ആളെ തെരഞ്ഞെടുക്കാന്‍ ഞാന്‍ മുസ്ലിംലീഗ് നേതാവ് ഡോ. എം.കെ. മുനീറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്'- സലീംകുമാര്‍ പറഞ്ഞു. പറവൂരിലെ കൂവപ്പറമ്പില്‍ വീട്ടില്‍ ടി.വി ചാനല്‍ വാര്‍ത്തയിലൂടെയാണ് അവാര്‍ഡ് വിവരമറിഞ്ഞത്. ഈ സിനിമയില്‍ താന്‍ ഒരു റോളില്‍ പോലും അഭിനയിച്ചിട്ടില്ലെന്നും പൂര്‍ണമായി കഥാപാത്രത്തെ ഉള്‍ക്കൊണ്ട് ജീവിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അഭിനന്ദനങ്ങള്‍...
ReplyDeleteനല്ല തീരുമാനം.. സലീം കുമാാര്‍ നീണാല്‍ വാണാം..
ReplyDeleteallahu anugrahikkatte
ReplyDeletein sha allha allahu anugrahikkatte
ReplyDeleteby faisal Randathani
oh..dear salimji you are a great actor and a humanist.ALL the congress men proud of you.surely allah bless you.
ReplyDeleteഅഭിനന്ദനങ്ങള്‍...
ReplyDelete