Friday, April 29, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. ഇന്ത്യയെ തിരുത്താന്‍ ഇനി പുതിയ സമരമുഖങ്ങള്‍

അതെ,
എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിയുടെ ആഗോള നിരോധനം ജനീവയില്‍ ചേര്‍ന്ന സ്റ്റോക്ക്ഹോം കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കീടനാശിനി ലോബിയുമായി ഒത്തുകളിച്ച ഇന്ത്യന്‍ അധികാരികള്‍ ഒരുഡസനിലേറെ വിളകള്‍ക്ക് ഈ കീടനാശിനി തന്നെ ഉപയോഗിക്കാനുള്ള ഇളവ് കരസ്ഥമാക്കിയാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയെ തിരുത്തുവാന്‍ ഇനി ആഗോള സമൂഹത്തിനാവില്ല. ഇനി നമ്മുടെ ഭരണകൂടത്തെ തിരുത്തേണ്ടത് നമ്മള്‍ തന്നെയാണ്. അതിനാല്‍ നമ്മുടെ മുഖ്യ സമരം അതിനുവേണ്ടി ആരംഭിക്കേണ്ടതുണ്ട്. നമുക്ക് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തേയും ഭരണ നേതൃത്വത്തേയും ബോധവല്‍ക്കരിക്കുകയും തിരുത്തിക്കുകയും ചെയ്യേണ്ടതുണ്ട്. അതോടൊപ്പം എന്‍ഡോസള്‍ഫാന്റെ ഉല്‍പാദനം നിര്‍ത്തിക്കാനുള്ള സമരവും ഈ മലയാള മണ്ണില്‍ തന്നെ ആരംഭിക്കേണ്ടതുമുണ്ട്. നമ്മുടെ ഇന്നത്തെ വിജയം പുതിയ സമര മുഖങ്ങള്‍ തുറക്കാനുള്ള ആത്മശക്തി നമുക്ക് പ്രതീക്ഷിക്കുക. അതിന് നിയമപരമായും ഭരണപരമായും രാഷ്ട്രീയമായുമുള്ള നീക്കങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടത്. അതെ നാം മുന്നോട്ട് തന്നെ.

1 comment:

  1. എന്‍ഡോസള്‍ഫാന്‍ എന്ന മനുഷ്യ കൊല്ലിയെ ലോകമാകെ നിരോധിച്ചതായി വാര്‍ത്ത..

    ഈ വിജയം നന്മയെ സ്നേഹിക്കുന്ന ഓരോ മനുഷ്യന്റെതുമാണ്.

    രാഷ്ട്രീയക്കാരും മത വിശ്വാസികളും അവിശ്വാസികളും, കുബേരരും കുചേലരും വിശ്വാസ ആചാരങ്ങല്‍ക്കതീതമായി മാനവികതയ്ക്കായി, നന്മയ്ക്കായി, മനുഷ്യ വംശത്തിന്റെ നിലനില്‍പ്പിനായി ഒന്നിച്ചപ്പോള്‍ മാറ്റം സാധ്യമായി.

    ഈ നിരോധനം നല്‍കുന്ന മഹത്തായ സന്ദേശം ഇതിലുമപ്പുറം വേറെന്താണ്.!..

    ReplyDelete