Sunday, April 3, 2011

ഹമീദ് വാണിമേല്‍ ജമാഅത്തെ ഇസ്‌ലാമി വിട്ടു

Published on Sun, 04/03/2011 - 16:09 ( 1 hour 34 min ago)

ഹമീദ് വാണിമേല്‍ ജമാഅത്തെ ഇസ്‌ലാമി വിട്ടു

കോഴിക്കോട് : ജമാഅത്തെ ഇസ്‌ലാമി മുന്‍ പൊളിറ്റികല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം സംഘടനയില്‍ നിന്ന് രാജി വെച്ചതായി പ്രഖ്യാപിച്ചത്.

ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ പ്രതിനിധി സഭാംഗത്വം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം, ശൂറ അംഗത്വം തുടങ്ങി പ്രാഥമിക അംഗത്വം വരെയുള്ള എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു.

ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് വോട്ട് ചെയ്യാന്‍ കേരള ഘടകം തീരുമാനമെടുത്തിട്ടുണ്ടെന്നും ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ഹമീദ് വാണിമേല്‍ പറഞ്ഞു. അഞ്ച് വര്‍ഷത്തെ ഇടത് ഭരണത്തെ വിലയിരുത്താതെയും അധികാരവും സ്വാധീനവും ഉപയോഗിച്ച് ജമാഅത്തെ ഇസ്‌ലാമിയെ തകര്‍ക്കാന്‍ ശ്രമിച്ച സി.പി.എമ്മിന്റെ കപട നയങ്ങളോട് വിധേയത്വം കാണിച്ചും എടുത്ത തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



3 comments:

  1. Good decision by Hameed Vanimel .

    ReplyDelete
  2. വിട്ടു പോയത് വലിയവരോ ചെറിയവരോ എന്നതല്ലല്ലോ പ്രശ്നം. അവര്‍ ഉയര്‍ത്തിയിരിക്കുന്ന ചോദ്യമാണ്.
    എസ്. ഐ. ഒ. കുട്ടികളെ സഖാക്കള്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. കുറ്റ്യാടിയില്‍ ജമാഅത്ത് തെരഞ്ഞടുപ്പ് കാമ്പയിന്‍ പരിപാടി കയ്യേറി പ്രവര്‍ത്തകരെ ആക്രമിക്കുക...യും, അവരുടെ വാഹനങ്ങള്‍ കേടുവരുത്തുകയും ചെയ്തു സഖാക്കള്‍. ഹിറാ സെന്ററിലെ റെയ്ട്, ജമാ അത്ത് രാജ്യവിരുദ്ധ സംഘടനയാണെന്ന പിണറായിയുടെയും മാര്‍ക്സിസ്റ്റു നേതാക്കളുടെയും ജല്‍പ്പനങ്ങള്‍. മാര്‍ക്സിസ്റ്റു ചാനലും, അവരുടെ പേജുകളും, സ്റ്റേജുകളും ജമാഅത്തിന്‍റെ കപട മുഖം അനാവരണം ചെയ്യുന്ന വാര്‍ത്തകളാല്‍ ‌ സമൃദ്ധം! ജമാത്ത് പത്രവും, അവരുടെ പത്രമാസികകളും സി. പി. എമ്മിന്റെ മൃദു ഹിന്ദുത്വ നിലപാടും, ആക്രമ രാഷ്ട്രീയവും, കപട മുസ്ലിം സ്നേഹവും വിഷയമാക്കി അതി ശക്തമായി എഴുതുന്നതില്‍ മുഴുകിയ കാലവും സമീപകാല സ്മരണ മാത്രം. എന്നിട്ടും ജമ ഏക പക്ഷീയമായി മാര്‍ക്സിസ്സ്ട്ടു പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിക്കും. എന്നിട്ട് അതിനെ ധീര മായ 'നിലപാട്' എന്ന് പേര് വിളിക്കും. പാവം കുഞ്ഞാടുകള്‍ അതിനെ ന്യായീകരിക്കുവാന്‍ തൊണ്ട പൊട്ടിക്കും. അപ്പോഴും കുഞ്ഞാടുകള്‍ മറ്റു മുസ്‌ലിം സംഘടനകളെ പരിഹസിക്കും... കാപട്യം കൈമുതലാക്കിയ ഒരു സംഘടനയുടെ സങ്കടകരവും, അനിവാര്യവുമായ ഒരു പ്രതിസന്ധി ഘട്ടം

    ReplyDelete
  3. വേളത്ത് ജനകീയ മുന്നണി മെമ്പറുടെ വീടിന് ബോംബെറിയും
    ജമാഅത്തുകാരുടെ കൃഷിയിടം വെട്ടി നിരത്തും
    നടുറോഡിലിട്ട് തല്ലും
    ജമാഅത്തിനെ നിരോധിക്കും
    നേതാക്കളെ ജയിലിലിടും
    പത്ര-മാധ്യമങ്ങള്‍ നിരോധിക്കും, അടച്ചുപൂട്ടും
    32 ദിവസം മുടങ്ങാതെ പരിശുദ്ധ നെയ്യ് വില്‍ക്കും
    ഇവര്‍ക്ക് പിന്തുണ കൊടുത്താല്‍ ധീരതയാവുമോ?

    ReplyDelete