Monday, April 25, 2011

എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിരാഹാരം ആരംഭിച്ചു


 എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നിരാഹാരം ആരംഭിച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദിനാചരണത്തിന്റെ ഭാഗമായി മുഖ്യമ്രന്തി വി.എസ്. അച്ചുതാന്ദന്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ടപത്തില്‍ നിരാഹാര സമരം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ നിരാഹാരത്തില്‍ പങ്കാളിളാകുന്നുണ്ട്.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ദുരന്തത്തിന്റെ പിടിയിലമര്‍ന്ന് ഒന്നടങ്കം നിരോധനത്തിന് ആവശ്യശപ്പടണമെന്ന നിലാപട് പ്രധാനമന്ത്രി തിരുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യെപ്പട്ടു. എന്‍ഡോസള്‍ഫാന്‍ നിരോധത്തിനായി സംസ്ഥാനങ്ങളെ ഏകോപിപ്പിക്കുമെന്നും അദ്ദേഹമ പറഞ്ഞു.
സമരത്തില്‍ നിന്നും പ്രതിപക്ഷം വിട്ടു നില്‍ക്കുകയാണ്.

മുഖ്യമന്ത്രിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കാസര്‍ഗോട്ട്‌നടക്കുന്ന നിരാഹാര സമരത്തില്‍ ആരോഗ്യ മന്ത്രി പി.കെ ശ്രീമതി പങ്കെടുക്കുന്നുണ്ട്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

മാരക കീടനാശിനി നിരോധിക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ സ്‌റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ഇന്ന് തുടക്കം കുറിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ സമരം ശക്തമാക്കുന്നത്.

No comments:

Post a Comment