Monday, April 11, 2011

ഐസ്‌ക്രീം കേസില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍: കമീഷന്‍ റിപ്പോര്‍ട്ട് തേടി


തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യമില്ലാത്ത ഇടപെടല്‍ നടത്തുന്നുണ്ടോയെന്ന്അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ ഡി.ജി.പിയോട് നിര്‍ദേശിച്ചു. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ നളിനി നെറ്റോ മുഖേനയാണ് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്. ഐസ്‌ക്രീം കേസ് അന്വേഷണത്തില്‍ മുഖ്യമന്ത്രി അനാവശ്യമായി ഇടപെടുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി യു.ഡി. എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ നല്‍കിയ പരാതി പരിഗണിച്ചാണിത്.


No comments:

Post a Comment