Monday, April 11, 2011

ഐസ്‌ക്രീം കേസ്: വിന്‍സന്‍ എം.പോള്‍ മറുപടി നല്‍കി


ഐസ്‌ക്രീം കേസ്: വിന്‍സന്‍ എം.പോള്‍ മറുപടി നല്‍കി

തിരുവനന്തപുരം: ഐസ്‌ക്രീം കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ നോട്ടീസിന് അന്വേഷണോദ്യോഗസ്ഥന്‍ എ.ഡി.ജി.പി വിന്‍സന്‍ എം.പോള്‍ മറുപടി നല്‍കി. ഡിജിപിക്കു നേരിട്ടാണ് മറുപടി നല്‍കിയത്. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ നിയമോപദേശം ആവശ്യമില്ലെന്നും സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകരായ സുശീല്‍കുമാറിനെയും ശാന്തിഭൂഷണിനെയും കാണേണ്ട സാഹചര്യമില്ലെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. മറുപടി ഡിജിപി ഇന്നു മുഖ്യമന്ത്രിക്ക് കൈമാറും.

കേസിന്റെ അന്വേഷണ വിവരങ്ങള്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ശാന്തിഭൂഷണും സുശീല്‍ കുമാറിനും കൈമാറാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കഴിഞ്ഞദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. വിന്‍സന്‍ എം. പോള്‍ ദല്‍ഹിയില്‍ നേരിട്ടു പോയി അഭിഭാഷകരെ കാണണമെന്നും കേസ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്ന് എ.ഡി.ജി.പിയോട് ഡി.ജി.പി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിന്‍സന്‍ എം.പോള്‍ ഡി.ജി.പിക്ക് മറുപടി നല്‍കിയത്.

No comments:

Post a Comment