Monday, April 11, 2011

കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലം


കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലം

കോഴിക്കോട്: അഴിമതിക്ക് വിധേയരായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിമാരാകില്ലെന്ന് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ കോഴിക്കോട് പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ദുര്‍ബലമായിട്ടുണ്ട്. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായതിനു ശേഷമാണ് ഇത് സംഭവിച്ചത്. കോണ്‍ഗ്രസ് തുറുപ്പു ചീട്ടായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വന്നിട്ടുപോലും ആളില്ലാത്തത് ഇതിനുളള ഉദാഹരണമാണ്.

പാര്‍ട്ടിക്ക് വേണ്ടി വിറകുവെട്ടിയവര്‍ക്കും വെളളംകോരിയവര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കിയില്ല. മേലെ നിന്ന് അടിച്ചേല്‍പ്പിക്കുകയായിരുന്നു പലരുടെയും സ്ഥാനാര്‍ത്ഥിത്വം.

രമേശിന്റെയും ഉമ്മന്‍ചാണ്ടിയുടേയും ആജ്ഞാനവര്‍ത്തികളായിട്ടില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിലനില്‍പ്പില്ലാത്ത സ്ഥിതിയായിരിക്കും.

തനിക്കെതിരെ നടപടിയെടുത്താലും മരണംവരെ കോണ്‍ഗ്രസുകാരനായി തുടരും. കൊടിമാറ്റിപ്പിടിക്കാനില്ല. വേണമെങ്കില്‍ കല്‍പ്പറ്റയില്‍ മത്‌സരിക്കാമായിരുന്നു അവസരമുണ്ടായിട്ടും നില്‍ക്കാഞ്ഞിട്ടാെണന്നും അദ്ദേഹം പറഞ്ഞു.

ചിറ്റൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരായ കൃഷ്ണന്‍കുട്ടിയുടെ നീക്കം സോഷ്യലിസ്റ്റ് ജനതയുടെ അറിവോടെയല്ലെങ്കില്‍ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യാനുളള ആര്‍ജ്ജവം വീരേന്ദ്രകുമാര്‍ കാണിക്കണമെന്നും ചിറ്റൂരില്‍ അച്യുതന് വേണ്ടി പ്രചരണത്തിനിറങ്ങാന്‍ വീരേന്ദ്രകുമാര്‍ തയ്യാറാകണമെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.


No comments:

Post a Comment