


മലപ്പുറം: മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പെണ്‍വാണിഭ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ മുന്‍ ഇടത് സര്‍ക്കാറിന്റെ കാലത്ത്, അന്നത്തെ അഡ്വക്കേറ്റ് ജനറല്‍ എം.കെ. ദാമോദരന് ലക്ഷങ്ങള്‍ കോഴ കൊടുത്തതിന്റെ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു.
കുഞ്ഞാലിക്കുട്ടിയെ പ്രതിയാക്കാനുള്ള രേഖകളില്ലെന്ന് നിയമോപദേശം കൊടുക്കുന്നതിനായിരുന്നു ലക്ഷങ്ങള്‍ കൈമാറിയത്. എം.കെ. ദാമോദരനും ഭാര്യയും ഡയറക്ടര്‍മാരായ മലബാര്‍ അക്വാഫാമിന്റെ ലോണ്‍ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ അടച്ചതിന്റെ രേഖകളാണ് പൊലീസ് കൊച്ചിയിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിന്ന് ശേഖരിച്ചത്. അന്ന് 69 ലക്ഷത്തില്‍പരം രൂപയാണ് അക്വാഫാമിന്റെ പേരില്‍ ലോണായി അടക്കാനുണ്ടായിരുന്നത്. ഇതില്‍ 32.5 ലക്ഷം രൂപ ദാമോദരന്റെ അക്വാഫാം അക്കൗണ്ടിലേക്ക് അടച്ചതായി, അന്ന് കുഞ്ഞാലിക്കുട്ടിയുടെ വലംകൈയും ബന്ധുവുമായ റഊഫ് വെളിപ്പെടുത്തിയിരുന്നു.
ഇതില്‍ ആദ്യ ഗഡുവായ 15 ലക്ഷം രൂപ താനും ദാമോദരന്റെ സ്‌റ്റെനോയും ചേര്‍ന്നാണ് കൊച്ചിയിലെ എസ്.ബി.ഐ ബ്രാഞ്ചില്‍ മലബാര്‍ അക്വാഫാമിന്റെ ലോണ്‍ അക്കൗണ്ടിലേക്ക് അടച്ചതെന്ന് റഊഫ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അദ്ദേഹം കോടതിയിലും അന്വേഷണ സംഘത്തിന് മുമ്പാകെയും മൊഴി നല്‍കിയിരുന്നു. ഈ തുക അടച്ചതിന്റെ ബാങ്ക് രേഖകളാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദാമോദരന്റെ ഭാര്യ സാറാമ്മ എന്ന ശാന്തിയെ ചോദ്യം ചെയ്യണമെന്ന് സുപ്രീം കോടതി അഭിഭാഷകനായ സുശീല്‍കുമാര്‍ നിയമോപദേശം നല്‍കിയത്.
15 ലക്ഷം രൂപ സ്രോതസ്സ് വെളിപ്പെടുത്താതെ അക്കൗണ്ടില്‍ ചേര്‍ത്തതായി മലബാര്‍ അക്വാഫാമിന്റെ 1998-99 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഈ രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 15 ലക്ഷം രൂപ ബാങ്കിലടച്ച കാര്യം ദാമോദരന്റെ അന്നത്തെ സ്‌റ്റെനോ സമ്മതിച്ചതിന്റെ തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
അധാര്‍മ്മികതയും അഴിമതിയും മോഷണത്തേക്കാളും, കൊലപാതകത്തേക്കാളും, ബലാത്സംഗത്തേക്കാളുമൊക്കെ ഗുരുതര കുറ്റകൃത്യമാണ്.
ReplyDeletezainudheen,
ReplyDeleteBut this is the foundation for Indian politics now,(not befor
പ്രമാദമായ പല സാമൂഹ്യവിരുദ്ധ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി മാത്രം ഹാജാരാകാറുള്ള ഒരു വകീലാണ് ശ്രി ദാമോദരന്‍. ഇയാള്‍ എങ്ങനെയാണ് ഒരു രാഷ്ട്രീയ നിയമനമായ അഡ്വകേറ്റ് ജനറല്‍ പദവിയിലെത്തി എന്നത് അതിശയമായിരിക്കുന്നു. ഇനി അതിനു പുറകിലും എന്തെങ്കിലും കഥകള്‍ കാണുമോ?
ReplyDelete