Tuesday, April 12, 2011

140 മണ്ഡലങ്ങളില്‍ ഒറ്റ സ്ഥാനാര്‍ഥി: വി.എസ്


കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഇത്തവണ മത്സരിക്കുന്നത് ഒറ്റയാള്‍^അതെ, അത് വി.എസ് തന്നെ. മറുഭാഗത്ത് വി.എസ് വിരുദ്ധരും. ഇങ്ങിനെയൊരു അപൂര്‍വതയാണ് ഈ നിയമസഭ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. മുന്‍ തെരഞ്ഞെടുപ്പുകളിലെന്ന പോലെ രാഷ്ട്രീയ വിഷയങ്ങള്‍ കാര്യമായ ചര്‍ച്ചയായില്ല. പകരം അഴിമതി, ലൈംഗിക പീഡനം തുടങ്ങിയവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. തുടക്കം മുതല്‍ യു.ഡി.എഫിനെ പ്രതിരോധത്തില്‍ നിര്‍ത്താന്‍ ശ്രമിച്ചത് വി.എസാണ്. യു.ഡി.എഫ് ആദ്യം മുതല്‍ അവസാനം വരെ വി.എസിനും കുടുംബത്തിനുമെതിരെയുള്ള അഴിമതികള്‍ നിരത്തിയെങ്കിലും വി.എസിനെ നന്നായറിയുന്ന പൊതുജനത്തിന്റെ മനസ്സില്‍ സംശയം ജനിപ്പിക്കാന്‍ ആ ആരോപണങ്ങള്‍ക്ക് കഴിഞ്ഞില്ല. കേരളത്തിലെ 2.3 കോടി വോട്ടര്‍മാര്‍ ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നു എന്നറിയാന്‍ മെയ് 13 വരെ കാത്തിരിക്കണം.
ഭരണത്തുടര്‍ച്ചയക്ക് ഇടത് പക്ഷവും ഭരണമാറ്റത്തിന് യു.ഡി.എഫും വോട്ട് ചോദിച്ചു. ഇതിലേതിന് ജനം അംഗീകരം നല്‍കുമെന്നത് ചരിത്രപരമായും സാമൂഹ്യ ശാസ്ത്രപരമായും പ്രധാനപ്പെട്ടതാണ്. അടിയന്തിരാവസ്ഥക്ക് ശേഷം കോണ്‍ഗ്രസിനെ ജയിപ്പിച്ച അതേ മലയാളി മനസ്സ് നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കൂടിയാകും ഈ തെരഞ്ഞെടുപ്പ് ഫലം.
സി.പി.എം ആദ്യം സീറ്റ് നിഷേധിച്ച് മൂലയ്ക്കയച്ച വി.എസിനെ പിന്നീട് പി.ബി ഇടപെട്ട് മത്സരിപ്പിക്കുകയും പ്രചരണ തലവനാക്കി അംഗീകരിക്കുകയുമായിരുന്നു.പിന്നീട് കാണുന്നത് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ സി.പി.എമ്മിനെയാണ്. വി.എസ് വിരുദ്ധ സ്ഥാനാര്‍ഥികള്‍ വരെ വി.എസിന്റെ പൂര്‍ണകായ ചിത്രവുമായാണ് പ്രചാരണ പോസ്റ്ററുകള്‍ ഇറക്കിയതെന്നും നാം കണ്ടു. ഇത്തവണ കേരളത്തിലെ ഏറ്റവും വലിയ ക്രൌഡ്പുള്ളര്‍ വി.എസ് ആയിരുന്നു. മുന്‍ തെരഞ്ഞെടുപ്പില്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തിയ സോണിയാഗാന്ധിക്കും രാഹുലിനും ആളെക്കൂട്ടാനായില്ല എന്നത് തീര്‍ച്ചയായും ചില സൂചനകള്‍ തരുന്നില്ലേ? അഴിമതിക്കെതിരെ അനിശ്ചിതകാല നിരാഹാര സമരവുമായി രംഗത്ത് വന്ന പഴയ ഗാന്ധിയന്‍ അണ്ണാ ഹസാരയ്ക്ക് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യത ഓര്‍ക്കുക. അഴിമതിക്കെതിരെ നിലപാടെടുത്ത് ഓരോരുത്തരെയായി ജയിലിലയക്കും എന്ന് പ്രഖ്യാപിച്ച് കൊണ്ട് വി.എസ് നടത്തിയ തെരഞ്ഞെടുപ്പ് കാമ്പയിന്‍ കേരളത്തിലെ വോട്ടര്‍മാരുടെ മനസ്സില്‍ എന്ത് വികാരമാണ് ഉണ്ടാക്കിയതെന്ന് തിരിച്ചറിയന്‍ റിസല്‍ട്ട് അറിയും വരെ നമുക്ക് കാത്തിരിക്കാം.

6 comments:

 1. ഇതില്‍ അപകടം പതിയിരുപ്പുണ്ട്. വി എസ് ആണ് കമ്യൂണിസ്റ്റ് എന്ന് വരുത്തി തീര്‍ക്കുകയും മറ്റുള്ളവരെ നിഷ്പ്രഭര്‍ ആക്കുകയും ചെയ്തു ഒടുക്കം വി എസിനെ വെട്ടി നിരത്തിയാല്‍ കമ്യൂണിസം ഇല്ലാതാവും എന്ന വ്യാമോഹം... അതിനു പിന്നില്‍ സാമ്ര്യാത്വ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലേ.

  ReplyDelete
 2. word verification ozhivaakkuka...

  ReplyDelete
 3. സാമ്രാജ്യത്വത്തിന് വേറെ പണിയൊന്നുമില്ല?

  ReplyDelete
 4. pothu janathinte psychology anusarichu, sex um vilangu vekkalum maathram samsaarikkunna sadist aayi VS adhapadhichirikkunnu

  Kerala politics le oreyoru sadist aanu VS...
  athu moidukkaakk ariyillengil jai vilikkooo

  ReplyDelete
 5. V.S.-FACTOR WAS AN IMPORTANT FACTOR IN THIS ELECTION.U.D.F. -UTTERLY FAILED INFRONT OF V.S.AND L.D.F.BUT NOT ONLY V.S.-FACTOR BUT ALSO THE GOODACTIVITIES OF GOVERNMENT HIHGLY INFLUENCED IN THIS ELECTION----IN THE L.D.F.-THEY HAVE ALSO SUPPORT THE V.S.BUT IN COMMUNIST PARTY STRUCTURE,PERSONS HAVE NO SPL.CONSIDERATION.ONE-MAN SHOW NOT ALLOWED THE COMMUNIST PARTY-BUT NOW-THEY PARTIALLY AGREED V.S.

  ReplyDelete