Tuesday, February 8, 2011

മൊയ്തുപ്പാലം




തലശേãരിയെയും കണ്ണൂരിനെയും യോജിപ്പിക്കാന്‍
ഒരുപാട് ദശാബ്ദങ്ങളായി ഞാന്‍ മലര്‍ന്ന് കിടക്കുന്നു.
മതിയായി. എന്നെ ഒന്നൊഴിവാക്കി തര്വോ?
ഈ കാത്തുകിടപ്പ് എന്ത് ബോറാണെന്നോ?
നിങ്ങളെന്നെ ഒഴിവാക്കുന്നില്ലെങ്കില്‍ ഞാനെന്റെ പേര് തന്നെ മാറ്റും.
മൊയ്തുപ്പാലം എന്നു തന്നെ വേണ്ടല്ലോ! നിങ്ങള്‍ക്കും കിടക്കാമല്ലോ
ഇങ്ങിനെ? നിങ്ങളുടെ പേരിനൊപ്പം തന്നെയാകട്ടെ പാലത്തിന്റെ പേര്.
എനിക്ക് പരമ സന്തോഷം.
ഏതായാലും ഇനിയും ഈ കിടപ്പ് വയ്യ.
ഞാന്‍ മൊയ്തുവല്ല, മൊയ്തുപ്പാലവുമല്ല.
എനിക്കുമുണ്ട് വേറെ പണികള്‍.
വേറെ തിരക്കുകള്‍.
എനിക്ക് ഒന്ന് നടുനിവര്‍ക്കണം.
നീണ്ട്നിവര്‍ന്ന് ഒന്ന് നില്ക്കണം.
നടക്കണം. ഓടണം.
ധര്‍മടം റെയില്‍വെ സ്റ്റേഷനിലെ സിമന്റ് ബെഞ്ചില്‍
മിനിയും ശ്രീശും വന്നിരിക്കും.
രാമുവും വസന്തയും വന്നിരിക്കും.
അവരോട് കിന്നാരങ്ങള്‍ പറഞ്ഞ്
അങ്ങിനെയിരിക്കാം.
ഏതെങ്കിലും ഗുഡ്സ് ട്രൈനിലെ ഒഴിഞ്ഞ കമ്പാര്‍ട്ട്മെന്റില്‍
കയറിക്കിടന്ന് ലോകം കാണാം.
എന്നെങ്കിലും മടങ്ങിവരാന്‍ തോന്നിയാല്‍ വരാം.
വീണ്ടും ഒരു മൊയ്തുപ്പാലമായി കിടക്കാം.
അതുവരെ എന്നെയങ്ങ് വിട്ടേക്ക്.
PLS



6 comments:

  1. kure kalamayille kidakkunnu; avide thanneyangu kidannu marichukoode? enthinanu....eeee vayassankalathu......

    ReplyDelete
  2. ഈ പൊല്ലാപ്പ് പ്രതീക്ഷിച്ചിരുന്നെങ്കില്‍ പാലത്തിന്
    അവന്‍മാര്‍ വേറെ പേരിട്ടേനെ.

    ReplyDelete