Tuesday, December 15, 2009

വരൂ ...... തിരൂര്‍ തെരുവിലെ ഈ ചിത്രങ്ങള്‍ കാണൂ







........................................................................................................................................................................

വരൂ ......

തിരൂര്‍ തെരുവിലെ ചിത്രങ്ങള്‍ കാണൂ




ചിത്രങ്ങള്‍

1. തിരൂര്‍ ബസ്‌ സ്ടാന്റിനു സമീപം ചെമ്പ്ര റോഡില്‍ മണി എന്ന തമിള്‍ യുവാവിനെ ചവുട്ടി താഴത്തിട്ട ശേഷം ചിലര്‍ മദ്യക്കുപ്പിയിലെ മദ്യം അയാളുടെ ദേഹത്തൊഴിച്ച് നോക്കി നില്‍ക്കുന്നു .
2. അയാളുടെ പുറത്ത് ചവുട്ടി നിന്ന് ഒരാള്‍ ശക്തി തെളിയിക്കുന്നു .
3. ഉടുമുണ്ടഴിച്ചു കാലുകള്‍ ബന്ധിച്ച ശേഷം വലിച്ചിഴക്കുന്നു .
4. മര്‍ദന ശേഷം.
5. ചിത്രം മറക്കാനാവുന്നില്ല

....................................................................................................







ഇത് ബീഹാറും ബംഗാളും അല്ല . നമ്മുടെ പ്രിയപ്പെട്ട കേരളം . ദൈവങ്ങളുടെ സ്വന്തം നാട്‌. ഇത് മലപ്പുറം ജില്ലയിലെ തിരൂര്‍. തുഞ്ചത് ആചാര്യന്റെ മണ്ണ് കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യക്ഷരം നാവില്‍ എഴുതി കൊടുക്കുന്ന ഭാഷ പിതാവിന്റെ നാട്‌ . അഭിമാനിക്കാന്‍ അങ്ങിനെ എന്തൊക്കെ?

ഇതാ, കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ മണി എന്ന 37 കാരനെ ഒരു കൂട്ടം ശക്തര്‍ നാട് റോഡില്‍ ചവുട്ടി താഴത്തിട്ടു. തെരുവ് ഗുണ്ടായിസം നിയമം കയ്യിലെടുത്ത കാഴ്ച കണ്ടു നിന്നവര്‍കും അത് തടയാന്‍ കഴിഞ്ഞില്ല. റെയില്‍വേ പോലീസിനു പോലും. ഒരു റെയില്‍വേ പോലീസുകാരനാണ് മണി മോഷ്ടാവ് ആണെന്നും കൈകാര്യം ചെയ്യാനും നാട്ടുകാര്‍ക്ക് നിര്‍ദേശം നല്‍കിയത്. അത് കേട്ടതോടെ മുന്നും പിന്നും നോക്കാതെ ഒരു കൂട്ടം ശക്തന്മാര്‍ മണിയെ കൈകാര്യം ചെയ്തു. ആദ്യം അയാളെ ഒറ്റ ചവുട്ടിനു താഴത്തിട്ടു . ആരുണ്ടിവിടെ ചോദിക്കാന്‍ . അതും റെയില്‍വേ പോലിസ് നോക്കി നില്കുമ്പോള്‍ ? മണിയുടെ ഭാര്യയും മകളും ഇത് കണ്ടു നില വിളിക്കുമ്പോള്‍ ?
കണ്ണൂര്‍ വളപട്ടണം എന്ന സ്ഥലത്താണ് മണിയും കുടുംബവും താമസം. ചെറിയ മാനസിക പ്രയാസം ഉണ്ടത്രേ. ഇതല്ലാതെ മണി കള്ളനാണന്നതിനു ഒരു തെളിവും ആരുടെ പക്കലും ഇല്ല. പോലീസിന്റെ പക്കല്‍ പോലും. എന്നിട്ടും നിസ്സഹായനായ ഒരാളെ ആണുങ്ങള്‍ , അവര്‍ക്ക് ജാതിമത രാഷ്ട്രീയമില്ല മര്‍ദിക്കുന്നതില്‍ ,
ചവുട്ടി താഴത്തിട്ട ശേഷം മണിയുടെ ഉടുമുണ്ടഴിച് ഇരു കാലുകളും ബന്ധിച്ചു. വലിച്ചിഴച്ചു . വീണു കിടന്ന മനുഷ്യന്‍റെ ദേഹത്ത് ചവുട്ടി ഉഴിഞ്ഞു . പിന്നീട് യഥാര്‍ത്ഥ പോലീസ് വന്നു . പോലീസ് മണിയെ ഓട്ടോ രിക്ഷയിലേക്ക് കാലുകള്‍ ബന്ധിച്ച നിലയില്‍ തന്നെ വലിച്ചെറിഞ്ഞു . ആശുപത്രിയില്‍ എത്തിച്ച ശേഷം ചത്ത്തില്ലെന്നു ഉറപ്പു വരുത്തി വെറുതെ വിട്ടു. എത്ര നല്ല ജനകീയ പോലീസ്! മണിക്കെതിരെ കേസുകളൊന്നും ഇല്ല എന്ന് പോലീസ് ഉറപ്പിച്ചു പറയുന്നു. പക്ഷെ അയാളെ തള്ളിയും ചവുട്ടിയും തകര്‍ത്ത ആണ്‍ സിങ്കങ്ങല്കെതിരെയും ആദ്യം പോലീസ് കേസെടുക്കാന്‍ തയാറായില്ല. മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു എന്നറിഞ്ഞപോള്‍മാത്രമാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായത് .
കഴിഞ്ഞ കൊല്ലം എടപ്പാളില്‍ ഒരു തമിള്‍ അമ്മയെയും മകളെയും നാട്ടുകാര്‍ ഇതേ പോലെ ചവുട്ടിയും അടിച്ചും ആണിന്റെ കരുത്ത് തെളിയിച്ചിരുന്നു . അന്നും കാര്യമായ ഇടപെടല്‍ ഉണ്ടായത് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടപ്പോള്‍ മാത്രമാണ് .
നമ്മുടെ ആനുങ്ങല്കൊകെ എന്താണ് സംഭവിച്ചത് ? ഇവിടെ പോലീസിന്റെയും കോടതിയുടെയും എല്ലാം അധികാരം അവര്‍ കുറച്ചു പേര്‍ ഏറ്റെടുത്‌വോ? തെരുവ് ഗുണ്ടകള്‍ ഒരു നാട് കയ്യടക്കിയാല്‍ പിന്നെ ഫാസിസത്തിന് അധിക ദൂരം പോകാനുണ്ടാവില്ല. ഇട്കൊകെ ആര് കേള്‍ക്കാന്‍ ? പ്രത്യേകിച്ചും ആണുങ്ങള്‍ നിറഞ്ഞ ഒരു ലോകത്ത്?
തമിളന്‍ നിരന്തരം ആക്രമിക്കപെടുമ്പോള്‍ തമിള്‍ നാട്ടുകാര്‍ അവിടത്തെ ആയിര കണക്കിന് മലയാളികളോടും കണക്കു തീര്‍ക്കാന്‍ തുടങ്ങിയാല്‍ കാര്യം ഗംഭീരമായി.

13 comments:

  1. ഭൂമിമലയാളം - ഷണ്ഡന്മാരുടെ സ്വന്തം നാട്.
    വേദനിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ മുഖത്തെറിഞ്ഞുതന്നതിനു നന്ദി.
    അഭിവാദ്യങ്ങളൊടെ

    ReplyDelete
  2. ആര്‍ക്കൊക്കെയോ എതിരെ യുദ്ധം ചെയ്യുന്ന ജനങ്ങള്‍ !!!
    ഭീകരം തന്നെ നമ്മുടെ സാംസ്ക്കാരികത.

    ReplyDelete
  3. ചെകുത്താന്റെ സ്വന്തം നാട്!!!

    ReplyDelete
  4. മണിയുടെ നെഞ്ചത്ത് ചവിട്ടിയ ആ ചവിട്ട് യഥാര്‍ത്ഥത്തില്‍ കൊള്ളുന്നത് ഓരോ മലയാളിയുടേയും നെഞ്ചത്താണ്...

    ReplyDelete
  5. മലയാളിക്ക് മനുഷ്യത്വം,സഹാനുഭൂതി ഇത്യാദി വികാരങ്ങള്‍ ജനിക്കണമെങ്കില്‍ അവനെ നിര്‍ബന്ധമായും പാലാക്കാട് ചുരം കടത്തി മറുനാട്ടില്‍ എവിടെയെങ്കിലും കുറെക്കാലം അലയാന്‍ വിടണമെന്ന് തോന്നുന്നു. ഒരിക്കല്‍ മറുനാട്ടില്‍ കഴിയാന്‍ വിധിക്കപ്പെട്ടവന് മുറിവേല്‍ക്കുന്നവന്റെ വേദന ആരും പറഞ്ഞ് കൊടുക്കാതെ തന്നെ മനസ്സിലാകുമെന്നും എനിക്ക് തോന്നിപ്പോകുന്നു.

    കഷ്ടം..!!

    ReplyDelete
  6. :((

    എടപ്പാളിലേതു പോലെ ഇതിനേയും ന്യായീകരിക്കാൻ വരും ആളുകൾ!
    കഷ്ടം!!!

    ഫോട്ടോയെടുത്തയാൾ പോലും ആ മാന്യന്മാരുടെ മുഖം രക്ഷിച്ചിരിക്കുന്നു!

    ReplyDelete
  7. ഇത്തരം പുഴുക്കളാണ്‌ നാടിണ്റ്റെ അന്തസ്സ്‌ തകര്‍ക്കുന്നത്‌.
    ഉള്ളില്‍, കാണാത്ത എത്രയോ ചിത്രങ്ങള്‍ മൂടിയിരിപ്പുണ്ടാകും.......

    ReplyDelete
  8. ഹോ എന്തൊരു കഷ്ടം ....
    മനുഷ്യന്‍ ഇങ്ങനെയും
    ഇതൊന്നും കണ്ടുനില്‍ക്കാന്‍ പോലും കഴിയില്ല
    we dont want Word verification

    ReplyDelete
  9. ഞാനും ഒരു തിരൂര്‍ സ്വദേശി ആണ്. വാഗണ്‍ ട്രാജെടി ഏറ്റുവാങ്ങിയ നാട്!! അതൊക്കെ കുറെ കാലമായില്ലേ . പുതുതായി ഞങ്ങള്‍ ഇത്തരം ട്രാജടികളൊക്കെ ഉണ്ടാക്കും. അല്ലെങ്കില്‍ നിങ്ങള്‍ തിരൂരിനെ മറക്കില്ലേ. തുഞ്ചത്ത് എഴുത്തച്ചന്‍ ജനിച്ച നാടാണ്. ശരി തന്നെ. ആര്‍ക്കു വേണം അങ്ങോര്‍ നട്ടുവളര്‍ത്തിയ മലയാള ഭാഷയെ ? അല്ലെങ്കില്‍ തന്നെ ഇതൊക്കെ വലിയ ഇഷ്യു ആക്കുന്നതെന്തിനു? നമുക്ക് രമിക്കാന്‍ ' കളമശ്ശേരി, സൂഫിയ, തടിയന്റെ വട , ലവ് ജിഹാദ്' എന്നിവയൊക്കെ ധാരാളമല്ലേ? പോയി ടീവിയുടെ മുന്‍പില്‍ പോയി ഇരിക്ക് . ലൈവ് ചര്‍ച്ച കാണാം!!!
    www.shaisma.blogspot.com

    ReplyDelete
  10. പത്രത്തില്‍ വായിച്ചറിഞ്ഞതാണ്,എന്നാലും നടുക്കുന്ന ഈ കഴ്ചകള്‍ ഇന്നു സര്‍വ്വ സാധാരണമായതിനാലാണാവോ .നമ്മുടെ നാടിന്റെ ഈ പോക്കു എവിടേക്കാണാവോ?
    It is better to remove this word verification.

    ReplyDelete
  11. സാംസ്കാരിക കേരളം......സുന്ദര കേരളം.....
    ഹ ഹ ഹ ....എന്തൊരു തമാശാ....

    ReplyDelete
  12. മനുഷ്യമൃഗങ്ങള്‍ ഒളിഞ്ഞിരിയ്ക്കുന്നു.

    ReplyDelete