tag:blogger.com,1999:blog-1024003564291274229.post3515054734474755301..comments2023-04-02T06:34:16.212-07:00Comments on ഭൂമിവാതുക്കല്‍: 2 മുതല്‍ 80 വരെ സീറ്റ് കിട്ടുമെന്ന് സി.പി.എംമൊയ്തു വാണിമേല്‍http://www.blogger.com/profile/03717187571069224030noreply@blogger.comBlogger3125tag:blogger.com,1999:blog-1024003564291274229.post-72289607830981141242011-04-20T12:27:27.051-07:002011-04-20T12:27:27.051-07:00പാർട്ടി പക്വമായ വിലയിരുത്തലാണു നടത്തിയിരിക്കുന്നത്...പാർട്ടി പക്വമായ വിലയിരുത്തലാണു നടത്തിയിരിക്കുന്നത്. പക്ഷെ അദൃഷ്ടങ്ങൾ ഫലത്തെ അട്ടിമറിക്കാനിടയുണ്ട്. അതിലൊന്നു സ്ത്രീവോട്ടറന്മാരുടെ പക്ഷപാതിത്തമാണു. അവർക്ക് പൊതുവേ പഥ്യമാകുന്നത് കോൺഗ്രസ്സിന്റെ പരിലാളന രാഷ്ട്രീയമാണു. തങ്ങളെ അമ്മച്ചി, അമ്മായി എന്നൊക്കെ പറഞ്ഞ് സമീപിക്കുന്ന കോൺഗ്രസ്സുകാരോട് വാത്സല്യം തോന്നി വോട്ട് ചെയ്യുന്നവരുണ്ട്. എന്നാൽ ഇത്തവണ വി.എസ് അതിലും വലിയ മുന്നേറ്റം നടത്തിയോ എന്നു സംശയിക്കണം. വി.എസ്സിന്റെ വാക്കുകൾ സ്ത്രീകൾക്ക് വിശ്വാസമാണു. പതിവില്ലാതെ ഇടത്തരക്കാരായ ഒരുപാട് സ്ത്രീകൾ വി.എസ്സിനു ചുറ്റും നിരക്കുന്ന കാഴ്ച നാം കണ്ടു. വേങ്ങരയിലായാലും കായംകുളത്തായാലും സ്ത്രീകൾ വി.എസ്സിനേകേൾക്കാൻ ഒഴുകിയെത്തി. സ്ത്രീയുടെ മാനം സംരക്ഷിക്കാൻ അദ്ദേഹമാണു ഉത്തമെനെന്ന ഒരു വിശ്വാസം അവരിൽ കടന്നു കൂടിയോ എന്നു വിചാരിക്കണം. എങ്കിൽ എൽ.ഡി.എഫിനുണ്ടാകുന്ന വിജയം ഞെട്ടിക്കുന്നതായിരിക്കും. 100 സീറ്റിനു മുകളിൽ. മറ്റൊന്നുള്ളത് ഹിന്ദുവോട്ടുകളുടെ സമാഹരണമാണു. അതിനു മാപിനികൾ ഒന്നുമില്ല. മിഷനിലെ റിസൾട്ട് ബട്ടൺ ഞെക്കുമ്പോഴറിയാം. പക്ഷെ ചില അന്തർധാരകൾ കണ്ടില്ലെന്നു നടിച്ചു കൂടാ. കോൺഗ്രസ്സിന്റെ കൃസ്ത്യൻ പക്ഷപാതിത്തവും( മറ്റു മാർഗ്ഗമില്ലാഞ്ഞിട്ടാണെന്നത് വേറെ കാര്യം) മാണിസാറിന്റെ ആക്രാന്തവും ഹിന്ദുക്കളുടെ മനസിൽ ഉണർത്തിയ വിചാരം എന്താണെന്നറിയില്ല. എന്തായാലും അവർ ബി.ജെ.പിക്ക് വോട്ട് നൽകി പാഴാക്കുമെന്നു വിചാരിക്കാനാവില്ല. കാരണം, ബി.ജെ.പി കുയിലിനേപ്പോലെയാണെന്നു എല്ലാവർക്കുമറിയാം. ഓരോതവണയും മുട്ടയിടുന്നതിനു മുൻപ് കുയിൽ വിചാരിക്കും ഇത്തവണ സ്വന്തമായി ഒരു കൂടൊക്കെയുണ്ടാക്കി അതിൽ മുട്ടയിടണമെന്നു. പക്ഷെ സമയമാകുമ്പോൾ പറന്നു ചെന്നു കാക്കക്കൂട്ടിൽ തന്നെ മുട്ടയിടും. ഈ തെരെഞ്ഞെടുപ്പിലും അവർ അത് ചെയ്തെന്നു ഊഹിക്കണം. അല്ലാതെ അടുത്ത 5 കൊല്ലം ജീവിക്കാൻ അവർക്കെന്താ വഴി? അപ്പോൾ ഹിന്ദു വോട്ടറന്മാർ മുഷിഞ്ഞ് വല്ലതും ചെയ്തുപോയിട്ടുണ്ടെങ്കിൽ അതിന്റെ ഗുണം കിട്ടുന്നത് എൽ.ഡി.എഫിനായിരിക്കും.സ്ത്രീയും ഹിന്ദു വോട്ടും രണ്ടും ഒരുപോലെ സംഭവിച്ചാൽ കേരളചരിത്രത്തിലെ അട്ടിമറി വിജയമായിരിക്കും ഇടതുമുന്നണിക്ക് കിട്ടാൻ പോകുന്നത്. 110-124 സീറ്റുകൾ. ഇതൊന്നുമല്ല രാഷ്ട്രീയ വോട്ടിങ്ങാണു നടന്നിട്ടുള്ളതെങ്കിൽ യു.ഡി.എഫിനു ആത്മവിശ്വാസത്തോടെ ഇരിക്കാം. 80-85 സീറ്റുകൾ അവർക്ക് ലഭിക്കും. ഈ വോട്ടുകൾ കോൺഗ്രസ്സ് അതിന്റെ എല്ലാവിധ കഴിവുകളും ഉപയൊഗിച്ചു ശാക്തീകരിച്ചതാകും. ജാതി, മതം, ബി.ജെ.പി തുടങ്ങി. ഇത്തവണ കൂറ്റി അധികാരത്തിനു പുറത്തു നിന്നാൽ മാണിസാറിനേപ്പോലുള്ളവർ പുറപ്പെട്ടു പോയേക്കാം. പിന്നെ കോൺഗ്രസ്സിനു മൊത്തമായി മുരളിയെ/ആന്റണിയേ/സുധീരനേ/ജോൺസൺ എബ്രഹാമിനെ ഒക്കെ ആശ്രയിക്കേണ്ടി വരും. അതാരാണു ആഗ്രഹിക്കുക?അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-2363572101228946332011-04-20T12:26:35.036-07:002011-04-20T12:26:35.036-07:00This comment has been removed by the author.അശോക് കർത്താhttps://www.blogger.com/profile/06602316832337172122noreply@blogger.comtag:blogger.com,1999:blog-1024003564291274229.post-50553447482611160362011-04-19T20:34:31.736-07:002011-04-19T20:34:31.736-07:0072 സീറ്റിന്റെ സാധ്യത തള്ളിക്കളയാനാവില്ല.72 സീറ്റിന്റെ സാധ്യത തള്ളിക്കളയാനാവില്ല.സുബ്രഹ്മണ്യൻ സുകുമാരൻhttps://www.blogger.com/profile/13033783885045986581noreply@blogger.com