Tuesday, January 25, 2011

ഈ വി.വി.ഐ.പികളെ നിങ്ങളറിയുമോ?

















1. മാതനും കരിക്കയും സ്വന്തം കുടിലിനു മുമ്പില്‍. കയ്യില്‍ ആ പഴയ വാച്ചും കാണം. ഫോട്ടോ. യാസിര്‍
2. മാതനും കരിക്കയും വേഷം കെട്ടിച്ചനിലയില്‍ ദല്‍ഹിയില്‍.


മാതനെയും കരിക്കയെയും നിങ്ങളറിയുമോ?

2006ലെ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്രമാധ്യമങ്ങളില്‍ മുന്‍ പേജ് സ്റ്റോറിയായിരുന്നു ഇവരുടേത്.
ഏഷ്യയിലെ അവശേഷിക്കുന്ന അപൂര്‍വം പ്രാക്തന ഗുഹാമനുഷ്യരുടെ നിലമ്പൂരിലെ പ്രതിനിധികള്‍.
ഈ ഗുഹാവാസികള്‍ 2006 ലെ ഇന്ത്യന്‍ റിപ്പബ്ളിക്ക് ദിനാഘോഷങ്ങളില്‍ വി.വി.ഐ.പി കളായിരുന്നു.
രാഷ്ട്രപതി അബ്ദുല്‍കലാമിന്റെയും വിശിഷ്ടാതിഥികളുടെയും കൂടെ ഒരേ പന്തിയിലിരുന്നു ഭക്ഷണം കഴിക്കാന്‍ ഭാഗ്യമുണ്ടായവര്‍.
ഇന്ന് ഇവര്‍ നിലമ്പൂരിലെ കരുളായി റെയ്ഞ്ചില്‍പെട്ട മാഞ്ചീരി മലയിലെ മണ്ണള എന്ന സ്ഥലത്തെ ആനകള്‍ക്ക് പോലും കയറിയെത്താനാകാത്ത ഒരു വലിയ പാറക്കൂട്ടതതിനു മുകളിലെ കുടിലില്‍ ജീവിക്കുന്നു. താമസം മിക്കപ്പോഴും ഗുഹകളില്‍ തന്നെ. ആനവന്നാല്‍ കയറിരക്ഷപ്പെടാനാണ് കുടില്‍. അന്ന് രാഷ്ട്രപതി സമ്മാനിച്ച വാച്ച് ഇപ്പോള്‍ നടക്കുന്നില്ല. എങ്കിലും മാതന്‍ അഭിമാനത്തോടെ വാച്ചും കെട്ടി തന്നെയാണ് നടപ്പ്.
അന്ന് വിമാനത്തിലായിരുന്നു ഈ ഗുഹാജീവികളുടെ യാത്ര. റിപ്പബ്ളിക്ക് ദിനത്തിലെ മുഖ്യ അതിഥികളായിരുന്നെങ്കിലും ഇവരെ ഷര്‍ട്ടും കോട്ടും ചുരിദാറുമെല്ലാം അണിയിച്ചായിരുന്നു ദല്‍ഹിയിലെത്തിച്ചെത്. ഗുഹാവാസികളായ ആദിവാസികളെ അവരുടെ യഥാര്‍ഥ വേഷത്തില്‍ ദല്‍ഹിയിലെത്തിച്ചാല്‍ അപമാനമായാലോ എന്ന് കരുതിയാകണം സാമൂഹ്യക്ഷേമ വകുപ്പ് ഇവരെ വേഷംകെട്ടിച്ചത്. ആര്‍ക്കെല്ലാമോ കൊണ്ടാടാനുള്ള പാവങ്ങള്‍.




7 comments:

  1. കഷ്ടം!അല്ലാതെന്തു പറയാന്‍!

    ReplyDelete
  2. ഒരു കാര്യം.ആ വേഷം അവര്‍ക്കിണ ങ്ങുന്നുന്ടു.

    ReplyDelete
  3. ഒരു ജോഡി വസ്ത്രത്തിൽ ഒതുക്കി അവരെ അല്ലേ...?

    ReplyDelete
  4. കാണേണ്ടത് കാണാത്തവരാണല്ലോ നമ്മുടെ ഭരണവര്‍ഗം..

    ReplyDelete
  5. ''ഏതു മാതനും ഒരു ദിവസമുണ്ട്''------എന്ന പഴംചൊല്ല് ഉണ്ടായത് ഇങ്ങനെയാണ് .....

    ReplyDelete